ബുമ്രയ്ക്ക് പിന്തുണ കിട്ടാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് ക്യാപ്റ്റന്‍ രോഹിത് തുറന്ന് സമ്മതിച്ചിരുന്നു. കേപ്ടൗണില്‍ ഇന്ത്യ ബൗളിംഗ് നിരയെ മാറ്റിയെ തീരൂവെന്ന് പറയുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവാതിരിക്കാന്‍ കേപ്ടൗണില്‍ ജീവന്മരണപ്പോരിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. സെഞ്ചൂറിയനില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ട് മത്സര പരന്പരയില്‍ ഒപ്പമെത്താന്‍ ജയം അനിവാര്യം. സെഞ്ചൂറിയനില്‍ ബൗളിംഗ് നിരയാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. 400 റണ്‍സിലധികം വഴങ്ങി. നാല് വിക്കറ്റെടുത്ത ജസപ്രിത് ബുമ്ര മാത്രമാണ് തിളങ്ങിയത്. ഷാര്‍ദുല്‍ താക്കൂറും, പ്രസിദ് കൃഷ്ണയും, മുഹമ്മദ് സിറാജും, അശ്വിനുമെല്ലാം നിരാശപ്പെടുത്തി.
ബുമ്രയ്ക്ക് പിന്തുണ കിട്ടാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് ക്യാപ്റ്റന്‍ രോഹിത് തുറന്ന് സമ്മതിച്ചിരുന്നു. കേപ്ടൗണില്‍ ഇന്ത്യ ബൗളിംഗ് നിരയെ മാറ്റിയെ തീരൂവെന്ന് പറയുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രണ്ട് മാറ്റങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. ആര്‍ അശ്വിനെ മാറ്റി രവീന്ദ്ര ജഡേജയെ കൊണ്ടുവരണം. പുറംവേദനയെ തുടര്‍ന്നാണ് ജഡേജയ്ക്ക് ആദ്യമത്സരം നഷ്ടമായത്. ഇപ്പോള്‍ ജഡേജ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
ഇര്‍ഫാന്‍ നിര്‍ദ്ദേശിക്കുന്ന രണ്ടാമത്തെ മാറ്റം. പ്രസിദ് കൃഷ്ണയെ മാറ്റി മുകേഷ് കുമാറിനെ കൊണ്ടുവരണമെന്നാണ്. സെഞ്ചൂറിയനില്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച പ്രസിദ് കൃഷ്ണ നിരാശപ്പെടുത്തിയിരുന്നു. ഏറെ തല്ലുവാങ്ങിക്കൂട്ടിയ താരം 91 റണ്‍സ് വിട്ടുകൊടുത്തത് നേടിയത് ഒരു വിക്കറ്റ് മാത്രം. മുകേഷ് കുമാര്‍ ഇതുവരെ ഒരു ടെസ്റ്റ് മാത്രമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ജൂലൈയില്‍ വീന്‍ഡിസിനെതിരെ നടന്ന കളിയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു മുകേഷിന്റേത്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം ഇവരില്‍ നിന്ന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, കെ എസ് ഭരത്, അഭിമന്യു ഈശ്വരന്‍, ആവേശ് ഖാന്‍.
