നാലാം നമ്പറില്‍ ബാറ്റ് ചെയുന്നയാള്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയണമെന്നാണ് യുവരാജ് പറയുന്നത്. 2011ഇലെ ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങി ടൂര്‍ണമെന്റിന്റെ താരമായി മാറിയത് യുവരാജായിരുന്നു.

മൊഹാലി: ലോകകപ്പുകളിലെ ഇന്ത്യയുടെ നാലാം നമ്പര്‍ ശാപം തുടരുകയാണോ എന്ന ആശങ്കയാണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് ശേഷം ഉയരുന്നത്. യുവരാജ് സിംഗ് ടീം വിട്ടത്തോടെ നാലാംനമ്പര്‍ ബാറ്റര്‍ ഇന്ത്യക്ക് തലവേദനയായി; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടു ഡൗണില്‍ ഇന്ത്യ പരീക്ഷിച്ചത് 11 പേരെയാണ്. പരിക്ക് ഭേദമായി തിരിച്ചെത്തിയ ശ്രേയസ് അയര്‍ നാലാം നമ്പറിനു അനുയോജ്യന്‍ എന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ചെപ്പോക്കിലെ നിരുത്തരവാദപരമായ ഷോട്ട്. 

ഇപ്പോള്‍ ശ്രേയസിനെ ഉപദേശിക്കുകയാണ് യുവരാജ് സിംഗ്. നാലാം നമ്പറില്‍ ബാറ്റ് ചെയുന്നയാള്‍ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയണമെന്നാണ് യുവരാജ് പറയുന്നത്. 2011ഇലെ ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങി ടൂര്‍ണമെന്റിന്റെ താരമായി മാറിയത് യുവരാജായിരുന്നു. ശ്രേയസ് അയറിന് പകരം കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ ഇറക്കണമെന്ന് ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. തകര്‍ച്ചയ്ക്ക് ശേഷം കര കയറാന്‍ ടീം ശ്രമിക്കുമ്പോള്‍ കുറെ കൂടി വിവേകം ശ്രേയസ് കാണിക്കണമെന്ന് യുവരാജ് ഉപദേശിക്കുന്നു.

ഏഷ്യ കപ്പില്‍ പാകിസ്താനെതിരെ സെഞ്ചവരി നേടിയിട്ടും കെ എല്‍ രാഹുലിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാത്തത് എന്ത് കൊണ്ടെന്നും ചോദ്യമുണ്ട് യുവരാജിന്. വിരാട് കോലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണേമെന്ന് സൗരവ് ഗാംഗുലി, എ ബി ഡിവില്ലിയെര്‌സ്, രവി ശാസ്ത്രി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോലിയും രാഹുലും തല്‍കാലം സ്ഥാനം മാറാന്‍ സാധ്യത ഇല്ല. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതാരായ പ്രകടനം അക്കാര്യം അടിവരയിടുന്നു. ഓസീസിനെതിരെ ഇന്ത്യയെ ജയിപ്പിച്ചത് ഇരുവരുടേയും ഇന്നിംഗ്‌സായിരുന്നു.

ചെന്നൈ, ചിദംബരം സ്‌റ്റേഡിയത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ ലക്ഷ്യം മറികടന്നു. രണ്ട് റണ്‍സിന് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോലി (85), കെ എല്‍ രാഹുല്‍ (പുറത്താവാതെ 97) എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യയെ വിജയിപ്പിച്ചു.

കണക്കുകള്‍ പറയുന്നു, ന്യൂസിലന്‍ഡ് ഇത്തവണ ഏകദിന ലോകകപ്പ് ഉയര്‍ത്തും; അന്ധവിശ്വാസമെന്ന് ആരാധകര്‍