രോഹിത്തിന്റെ ഭാഷ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പലരും രോഹിത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാലിപ്പോള്‍ രോഹിത്തിനെ പിന്തുണയ്ക്കുകയാണ് സുനില്‍ ഗവാസ്‌കറിന്റെ മകനും മുന്‍ ഇന്ത്യന്‍ താരവുമായ രോഹന്‍ ഗവാസ്‌കര്‍.

മുംബൈ: 14 മാസങ്ങള്‍ക്ക് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ സീനിയര്‍ താരം രോഹിത് ശര്‍മയ്ക്ക് നിരാശപ്പെടേണ്ടി വന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. റണ്ണൗട്ടാവുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. പവലിയനിലേക്ക് മടങ്ങുമ്പോല്‍ ശുഭ്മാന്‍ ഗില്ലിനോട് കയര്‍ത്താണ് രോഹിത് മടങ്ങിയത്. ഗില്ലുമായുണ്ടായ ആശയക്കുഴപ്പമായിരുന്ന പുറത്താകലിന് കാരണം.

എന്നാല്‍ രോഹിത്തിന്റെ ഭാഷ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പലരും രോഹിത്തിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാലിപ്പോള്‍ രോഹിത്തിനെ പിന്തുണയ്ക്കുകയാണ് സുനില്‍ ഗവാസ്‌കറിന്റെ മകനും മുന്‍ ഇന്ത്യന്‍ താരവുമായ രോഹന്‍ ഗവാസ്‌കര്‍. ആ പന്തില്‍ സിംഗിള്‍ നേടാമായിരുന്നുവെന്ന് രോഹന്‍ വ്യക്താമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുന്ന ഗില്‍, രോഹിത് നല്‍കിയ സൂചന മനസിലാക്കണമായിരുന്നു. പന്ത് മിഡ് ഓഫ് ഫീല്‍ഡര്‍ക്ക് നേരെ പോയതിനാലാണ് രോഹിത് ഓടാനായി വിളിച്ചത്. ഗില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കണമായിരുന്നു. എന്നാല്‍ സംഭവം അപകടത്തിലാക്കി. വളരെ ശാന്തമായി ഇടപെടുന്ന വ്യക്തിയാണ് രോഹിത്. ഇത്തരം സാഹചര്യങ്ങളില്‍ ഏതൊരാളും ദേഷ്യപ്പെടും. അദ്ദേഹം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണെന്നും ഓര്‍ക്കണം.'' രോഹന്‍ പറഞ്ഞു. 

തെറ്റുക്കാരന്‍ ഗില്ലാണെന്നും ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. ''രോഹിത് വിളിക്കുമ്പോള്‍ ഗില്‍ പന്തും നോക്കി നില്‍ക്കുകയായിരുന്നു. അതല്ലായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ഗില്ലിന് അത്തരത്തിലൊരു തെറ്റ് സംഭവിച്ചു. രോഹിത് അടുത്തെത്തിയപ്പോഴാണ് ഗില്‍ ശ്രദ്ധ നല്‍കിയത്.'' രോഹന്‍ വ്യക്താക്കി.

അഫ്ഗാനിസ്ഥാനെതിരെ നാളെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുകയാണ് രോഹിത്. ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. ട്വന്റി 20യില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമാവുക. പതിനാല് മാസം ട്വന്റി 20യില്‍ നിന്ന് വിട്ടുനിന്ന രോഹിത് 149 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 28 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അന്താരാഷ്ട്ര ട്വന്റി 20യില്‍ 100 വിജയം നേടിയ ആദ്യ പുരുഷതാരവും രോഹിത്താണ്.

പട്ടം പറത്തലിലും ദുരന്തമായി ആര്‍സിബി! ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു - വീഡിയോ