വീണ്ടും ഒരു പ്രധാന മത്സരത്തിനൊരുങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍.

മുംബൈ: ഈമാസം 27നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. തൊട്ടടുത്ത ദിവസം ഇന്ത്യ- പാകിസ്ഥാന്‍ ക്ലാസിക് മത്സരവും കാണാം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിനോട് തോറ്റ മത്സരം കൂടിയാണിത്. വീണ്ടും ഒരു പ്രധാന മത്സരത്തിനൊരുങ്ങവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാര്‍.

ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ അടുത്തകാലത്ത് ക്രിക്കറ്റില്‍ സജീവമല്ലായിരുന്നുവെന്നാണ് ബംഗാര്‍ പറയുന്നത്. ബംഗാര്‍ വിശദീകരിക്കുന്നതിങ്ങനെ... ''ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ അടുത്ത കാലത്ത് സ്ഥിരമായി ക്രിക്കറ്റ് കളിച്ചിരുന്നവരല്ല. അവര്‍ക്ക് പലവിധ കാരണങ്ങളുണ്ടാവാം. എന്നാല്‍ ഇക്കാര്യം രോഹിത് ശര്‍മയ്ക്കും കടുത്ത വെല്ലുവിളിയായിരിക്കും. വിരാട് കോലി വിശ്രമത്തിന് ശേഷമാണ് മടങ്ങിയെത്തുന്നത്. കെ എല്‍ രാഹുലിന് പരിക്കായിരുന്നു പ്രശ്‌നം.'' ബംഗാര്‍ പറഞ്ഞു. 

ജസ്പ്രിത് ബുമ്രയുടെ പരിക്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ജസ്പ്രിത് ബുമ്രയും ഏഷ്യാകപ്പില്‍ കളിക്കുന്നില്ല. ബുമ്രയുടെ അഭാവത്തില്‍ രോഹിത് എങ്ങനെ ബൗളര്‍മാരെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം. കാരണം, ബുമ്ര ടീമിലെ പ്രധാന താരമാണ്. ഇതെല്ലാം രോഹിത്തിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരിക്കും.'' ബംഗാര്‍ കൂട്ടിച്ചേര്‍ത്തു. 

ധനശ്രീ വര്‍മ സ്വന്തം വീട്ടിലേക്ക് പോകുന്നു, 'സന്തോഷം' പങ്കുവച്ച് യൂസ്‌വേന്ദ്ര ചാഹല്‍- വൈറല്‍ വീഡിയോ കാണാം

ഏഷ്യാ കപ്പ് അവസാനിക്കുമ്പോള്‍ ടി20 ലോകകപ്പ് ടീമിനെ കുറിച്ചുള്ള ചിത്രം ലഭിക്കുമെന്നും ബംഗാര്‍. ''ഏഷ്യാ കപ്പ് അവസാനിക്കുമ്പോള്‍ ഏഷ്യാ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ഒരു ചിത്രം ലഭിക്കും. ടീമില്‍ ഉള്‍പ്പെടുന്ന 15 താരങ്ങള്‍ ആരൊക്കെയെന്ന് അന്ന് വ്യക്തമാവും.'' ബംഗാര്‍ പറഞ്ഞുനിര്‍ത്തി.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ഭാര്യ ഇന്ത്യയില്‍ താമസിച്ചതിനേക്കാളധികം ഞാനവിടെയായിരുന്നു! ടെസ്റ്റിലേക്കുള്ള മടക്കത്തെ കുറിച്ച് മാക്‌സ്‌വെല്‍