Asianet News MalayalamAsianet News Malayalam

സഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇപ്പോള്‍..! അവസ്ഥ വിശദീകരിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.

former indian pacer irfan pathan reacts sanju samson axe from indian squad saa
Author
First Published Sep 19, 2023, 9:42 AM IST

മുംബൈ: സഞ്ജു സാംസണെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. അര്‍ഹിക്കുന്ന നീതി മലയാളി താരത്തിന് ലഭിച്ചില്ലെന്ന് ആരാധകരുടെ വാദം. ചുരുങ്ങിയത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെങ്കിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. രണ്ടാംനിരങ്ങള്‍ താരങ്ങളാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലുള്‌ലത്. അതില്‍ പോലും സഞ്ജു ഇല്ലെന്നുള്ളത് ആരാധകരെ ആശ്ചര്യപ്പെടുത്തി.

ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. ''സഞ്ജുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഞാനായിരുന്നെങ്കില്‍ വളരെയധികം നിരാശ തോന്നിയേനെ..'' പത്താന്‍ കുറിച്ചിട്ടു. എക്‌സിലാണ് (മുമ്പ് ട്വിറ്റര്‍) ഇര്‍ഫാന്‍ പോസ്റ്റിട്ടത്. നിരവധി പേര്‍ ഇതേ അഭിപ്രായം പങ്കുവച്ചു. അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ബാക്ക് അപ്പ് താരമായി സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ തിരിച്ചയക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈ മത്സരങ്ങളില്‍ രോഹിത് ശര്‍മ, വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് എന്നിവര്‍ കളിക്കുന്നില്ല. ഇവര്‍ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ടീമിലുണ്ട്.

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍. 

രാജ്യത്തെ ആദ്യ 30-35 താരങ്ങളില്‍ പോലും സഞ്ജുവില്ല! കൗണ്ടി അവസരവും നിഷേധിക്കപ്പെട്ടു; ഇത്രയും ക്രൂരത എന്തിന്?

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios