Asianet News MalayalamAsianet News Malayalam

കോലിയുടെ ഏറ്റവും മികച്ച ഷോട്ട്, വീഡിയോ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം; വാരിപ്പുണര്‍ന്ന് രാഹുല്‍ ദ്രാവിഡ്

ഓവറിന്റെ നാലാം പന്തുവരെയാണ് മൂന്ന് റണ്‍സ് മാത്രമാണ് റൗഫ് വിട്ടുകൊടുത്തിരുന്നത്. എന്നാല്‍ അഞ്ചാം പന്ത് അനായാസം കോലി സിക്‌സ് നേടി. അതും ലോണ്‍ ഓണിലൂടെ. ആ ഷോട്ടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.

Former Indian pacer said Kohli just played shot of the year against Haris Rauf
Author
First Published Oct 23, 2022, 9:24 PM IST

മെല്‍ബണ്‍: പാകിസ്ഥാനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യ വിജയം പിടിക്കുമ്പോള്‍ ഷഹീന്‍ അഫ്രീദിയെറിഞ്ഞ 18-ാം ഓവറാണ് നിര്‍ണായകമായത്. 17 റണ്‍സാണ് ഇന്ത്യ ആ ഓവറില്‍ അടിച്ചെടുത്തത്. വിരാട് കോലി തന്നെയാണ് ഇതില്‍ ഭൂരിഭാഗവും നേടിയത്. അവസാന മൂന്ന് ഓവറില്‍ 48 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഫ്രീദിയുടെ ഓവറില്‍ 17 റണ്‍സ് വന്നു. 18ാം ഓവര്‍ എറിയാനെത്തിയത് ഹാരിസ് റൗഫ്. 15 റണ്‍സാണ് ആ ഓവരില്‍ കോലി- പാണ്ഡ്യ സഖ്യം നേടിയത്.

ഓവറിന്റെ നാലാം പന്തുവരെയാണ് മൂന്ന് റണ്‍സ് മാത്രമാണ് റൗഫ് വിട്ടുകൊടുത്തിരുന്നത്. എന്നാല്‍ അഞ്ചാം പന്ത് അനായാസം കോലി സിക്‌സ് നേടി. അതും ലോണ്‍ ഓണിലൂടെ. ആ ഷോട്ടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. താനാണ് ക്രിക്കറ്റിലെ രാജാവെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്ന ഷോട്ട്. അടുത്ത പന്തും സിക്‌സും നേടി കോലി വിജയത്തിലെത്താന്‍ ധൃതി കൂട്ടി. പിന്നാലെ അവസാന ഓവറില്‍ വിജയം പൂര്‍ത്തിയാക്കി. കോലി 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്നു.

ജിവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടു, കോലിയെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി അനുഷ്ക

റൗഫിനെതിരെ നേടിയ ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് ഷോട്ടിന്റെ വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഷോട്ടെന്നാണ് പ്രസാദ് പറഞ്ഞത്. എന്തിനാണ് നമ്മള്‍ സാക്ഷിയായതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്ത്യ- പാക് മത്സരങ്ങളിലെ ഏറ്റവും മികച്ചതെന്നുമാണ് പ്രസാദ് ട്വീറ്റില്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം....

അതുപോലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, കോലിയെ കെട്ടിപ്പിടിക്കുന്ന ചിത്രയും ആരാധകര്‍ ഏറ്റെടുത്തു. അതുവരെ ആഘോഷങ്ങളില്‍ ഒന്നും ദ്രാവിഡിനെ കണ്ടിരുന്നില്ല. അതിനിടെയാണ് ഇത്തരത്തിലൊരു ചിത്രം പ്രചരിച്ചത്. നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോലിയെ വാരിപ്പുണര്‍ന്നിരുന്നു. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സെന്നാണ് രോഹിത് വിശേഷിപ്പിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios