ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശ്രേയസ് അയ്യര്‍. 68 പന്തില്‍ നിന്ന് 71 റണ്‍സാണ് അയ്യര്‍ നേടിയത്. താരത്തെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും താരത്തെ കുറിച്ച് പ്രതീക്ഷയിലാണ്.

ഗംഭീറും യുവതാരത്തെ കുറിച്ച് വാചാലനായി. '' ഡല്‍ഹി ക്യാപിറ്റല്‍സ് ഡ്രസിങ് റൂമില്‍ താന്‍ ശ്രേയസിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. താരത്തിന് കുറച്ചധികം അവസങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമെന്നാണ് പ്രതീക്ഷ.'' ഗംഭീര്‍ പറഞ്ഞു. 

ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റായാലും വിന്‍ഡീന് നല്ലത് പേസര്‍മാരെ സഹായിക്കുന്ന ട്രാക്കൊരുക്കുകയാണ് നല്ലതെന്നും ഗംഭീര്‍. ബാറ്റിങ് പിച്ചുകള്‍ തയ്യാറാക്കിയാല്‍ അത് ഇന്ത്യന്‍ ടീമിന് സഹായകമാവും. ആതിഥേയര്‍ എന്ന നിലയിലുള്ള ആനുകൂല്യം മുതലാക്കണമെങ്കില്‍ വേഗതയുള്ള വിക്കറ്റുകള്‍ തയ്യാറാക്കുക തന്നെയാണ് ചെയ്യേണ്ടതെന്ന് ഗംഭീര്‍ വ്യക്തമാക്കി.