മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നുകേട്ടത്. ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താത്തതില്‍ പലരും അതൃപ്തി പ്രകടമാക്കി. അമ്പാട്ടി റായുഡു, ശ്രേയാസ് അയ്യര്‍ എന്നിവരെ ടീമിലേക്ക് ക്ഷണിക്കാത്തതിലും ആരാധകരില്‍ ആശ്ചര്യമുണ്ടാക്കി. മുന്‍ താരങ്ങളില്‍ പലരും എതിര്‍പ്പ് പുറത്ത് കാണിക്കുകയും ചെയ്തു. ചില ട്വീറ്റുകള്‍ വായിക്കാം...