ആദ്യ ഏകദിനത്തില്‍ രാഹുലിന് അവസരം ലഭിച്ചില്ല. ബാറ്റിംഗ് പൊസിഷനില്‍ നാലമനായിട്ടാണ് രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നത്. മൂന്നാമതായി കളിക്കാനിരുന്നത് ഇഷാന്‍ കിഷനായിരുന്നു. 

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഓപ്പണറാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. രാഹുലെത്തുമ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ഗില്‍ ഓപ്പണറായിട്ടാണ് എത്തിയത്. ധവാനൊപ്പം ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തോടെ ഇന്ത്യ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇതോടെ ആദ്യ ഏകദിനത്തില്‍ രാഹുലിന് അവസരം ലഭിച്ചില്ല. ബാറ്റിംഗ് പൊസിഷനില്‍ നാലമനായിട്ടാണ് രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നത്. മൂന്നാമതായി കളിക്കാനിരുന്നത് ഇഷാന്‍ കിഷനായിരുന്നു. 

അതിന് കാരണമുണ്ടെന്നാണ് മുന്‍ വിക്കറ്റ് കീപ്പറും സെലക്റ്ററുമായ സബാ കരീം പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഇത്തവണ രാഹുല്‍ നിര്‍ദേശിച്ച റോള്‍ നാലാം നമ്പറില്‍ കളിക്കുകയെന്നുള്ളതായിരുന്നു. അതുകൊണ്ടാണ് ഗില്‍- ധവാന്‍ സഖ്യം ഓപ്പമണിംഗിനെത്തിയത്. 2023 ലോകകപ്പ് ലക്ഷ്യം കണ്ടാണ് ഇത്തരമൊരു തീരുമാനം. ലോകകപ്പ് ആവുമ്പോഴേക്ക് ഒരു ഓപ്പണറെ കണ്ടത്തേണ്ടതുണ്ട്. രോഹിത്- ധവാന്‍ സഖ്യമായിരിക്കും ഓപ്പണര്‍മാര്‍. ബാക്ക്അപ്പ് ഓപ്പണറായി ഗില്ലിനെ രൂപപ്പെടുത്തിയെടുക്കണം. മൂന്ന് ഫോര്‍മാറ്റ് ക്രിക്കറ്റിന് ഒരു സാങ്കേതിക തികവ് പോര. എന്നാല്‍ ഗില്ലിന് ഇതെല്ലാമുണ്ട്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പോലും ഗില്ലിന് കളിക്കാന്‍ സാധിക്കും.'' കരീം പറഞ്ഞു.

രാഹുല്‍, ഭീരുവാണ്! സിംബാബ്‌വെക്കെതിരെ രണ്ടാം ഏകദിനത്തിലും ബൗളിംഗ് എടുത്തതിന് ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

''മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പ്പുള്ള താരമായിട്ടാണ് ടീം മാനേജ്‌ന്റെ് ഗില്ലിനെ കാണുന്നത്. അതൊരു വലിയ കാര്യമാണ്.'' കരീം കൂട്ടിചേര്‍ത്തു. നേരത്തെ ധവാനും ഗില്ലിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ''ഞാന്‍ ഗില്ലിനൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നു. എനിക്കും ഞാനൊരു യുവതാരമാണെന്ന തോന്നലുണ്ടാക്കുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ പുറത്തെടുത്ത ഫോം ഗില്‍ ഇവിടേയും തുടരുന്നു. അക്കാര്യത്തില്‍ സന്തോഷമുണ്ട്.'' ധവാന്‍ പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ മൂന്നാം നമ്പറിലാണ് ഗില്‍ കളിച്ചത്. രാഹുല്‍ ഓപ്പണറായി എത്തിയിരുന്നു. എന്നാല്‍ ഒരു റണ്‍ മാത്രമെടുത്ത് രാഹുല്‍ മടങ്ങുകയായിരുന്നു. വിക്റ്റര്‍ യൗച്ചിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം.

'കടുത്ത സമ്മര്‍ദമുള്ള മത്സരം, പക്ഷേ ഞാനും ദ്രാവിഡും അത് ചെയ്യും'; ഇന്ത്യ-പാക് പോരിന് മുമ്പ് രോഹിത് ശര്‍മ്മ