Asianet News MalayalamAsianet News Malayalam

2012ന് ശേഷം കളിച്ചത് ആറ് ടി20 മാത്രം; എന്നിട്ടും മുന്‍ ഇന്ത്യന്‍ താരത്തിന് ഹോഗിന്റെ ഐപിഎല്‍ ടീമിലിടമുണ്ട്

ഓസീസ് താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ടി20 ഇരട്ട സെഞ്ചുറി വരെ നേടാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്തെന്ന് ഹോഗ് പറഞ്ഞു.

former kkr spinner brad hogg picks best ipl eleven
Author
Melbourne VIC, First Published May 12, 2020, 5:05 PM IST

മെല്‍ബണ്‍: എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. നാല് വിദേശ താരങ്ങളും ഏഴ് ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നതാണ് ഹോഗിന്റെ ടീം. മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേലിനെ ടീമിലുള്‍പ്പെടുത്തിയെന്നുള്ളതാണ് ആരാധകരെ അതിശയപ്പിച്ചത്. 2012ന് ശേഷം ആറ് ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് മുനാഫ്.

ഓസീസ് താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ടി20 ഇരട്ട സെഞ്ചുറി വരെ നേടാന്‍ കെല്‍പ്പുള്ള താരമാണ് രോഹിത്തെന്ന് ഹോഗ് പറഞ്ഞു. മൂന്നാമനായി ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തും. ഡല്‍ഹി കാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് നാലാമനായി ക്രീസിലെത്തുക. മധ്യ ഓവറുകളില്‍ കളിക്കാന്‍ പന്ത് മിടുക്കനാണെന്നാണ് ഹോഗിന്റെ വിലയിരുത്തല്‍. അഞ്ചാമനായി ആര്‍സിബിയുടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്രീസിലെത്തും. സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് പിന്നാലെയെത്തു.

ശരിക്കും അത്ര 'കൂള്‍' അല്ല ധോണി; കുല്‍ദീപിനും ഷമിക്കും പിന്നാലെ ധോണിയിലെ 'ചൂടനെ'ക്കുറിച്ച് ഗംഭീറും പത്താനും

അഞ്ച് ബൗളര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഹോഗിന്റെ ടീം. വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ജസ്പ്രീത് ബൂമ്രയും ഭുവനേശ്വര്‍ കുമാറും പേസര്‍മാരുടെ വകുപ്പിലുണ്ട്. മൂന്നാം പേസറുടെ പേരാണ് അതിശയിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേല്‍. ഓപ്പണിംഗ് സ്‌പെല്ലില്‍ മാത്രമെ മുനാഫിനെ ഉപയോഗിക്കൂവെന്ന് ഹോഗ് വ്യക്തമാക്കി. പുതിയ പന്തില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ശേഷിയുള്ള താരമാണ് മുനാഫെന്ന് ഹോഗ് പറഞ്ഞു. അതുകൊണ്ടുതന്നെയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുനാഫ്.
    
കോലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടിയുമായി ഡിവില്ലിയേഴ്‌സ്

ഹോഗിന്റെ ടീം: ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (ആര്‍സിബി), ഋഷഭ് പന്ത് (ഡല്‍ഹി കാപിറ്റല്‍സ്), എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി), എം എസ് ധോണി (സിഎസ്‌കെ), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ റൈഡേഴസ്), ജസ്പ്രീത് ബൂമ്ര (മുംബൈ ഇന്ത്യന്‍സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മുനാഫ് പട്ടേല്‍.

Follow Us:
Download App:
  • android
  • ios