Asianet News MalayalamAsianet News Malayalam

ക്ലബിലേക്ക് സ്വാഗതം; സവിശേഷ നാഴികക്കല്ല് പിന്നിട്ട കോലിക്ക് റോസ് ടെയ്‌ലറുടെ അഭിനന്ദന സന്ദേശം

ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 100-ാം ടി20 മത്സരമായിരുന്നത്. 2010ല്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. മൂന്ന് ഫോര്‍മാറ്റിലും 100 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം താരമാണ് കോലി.

Former new zealand batter ross taylor welcomes virat kohli to new club
Author
First Published Aug 29, 2022, 6:03 PM IST

ദുബായ്: ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമാണ് പാകിസ്ഥാനെതിരെ ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പന്തെടുത്തപ്പോള്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. ബാറ്റിംഗിനെത്തിയപ്പോള്‍ 17 പന്തില്‍ പുറത്താവാതെ 33 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്കും നയിച്ചു. മത്സരത്തിലെ താരവും ഹാര്‍ദിക്കായിരിന്നു.

നേരത്തെ വിരാട് കോലിയുടെ 34 പന്തില്‍ 35 റണ്‍സും വിജയത്തില്‍ നിര്‍ണായകമായി. മോശം ഫോമിലുള്ള കോലി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഇന്നിംഗ്‌സായിരുന്നത്. മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 100-ാം ടി20 മത്സരമായിരുന്നത്. 2010ല്‍ സിംബാബ്‌വെക്കെതിരെ ആയിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. മൂന്ന് ഫോര്‍മാറ്റിലും 100 മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം താരമാണ് കോലി. മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറാണ് നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

ബാറ്റില്‍ ടച്ചുണ്ടായിരുന്നു, ആവേഷും കാര്‍ത്തികും അംപയറും കേട്ടില്ല! ഫഖര്‍ സമാന്‍ നടന്നകന്നു- വീഡിയോ കാണാം

കോലിയെ ടെയ്‌ലര്‍ അഭിനന്ദിക്കാനും മറന്നില്ല. ''ഇന്ത്യക്ക് വേണ്ടി 100 ടി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. ക്ലബിലേക്ക് സ്വാഗതം. വരും വര്‍ഷങ്ങളില്‍ താങ്കളുടെ കൂടുതല്‍ മത്സരങ്ങള്‍ കാണാമെന്നും പ്രതീക്ഷിക്കുന്നു.'' ടെയ്‌ലര്‍ ട്വറ്ററില്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...

ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കോലി. 3499 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (3497) രണ്ടാം സ്ഥാനത്തുണ്ട്. കോലിക്ക് 3343 റണ്‍സുണ്ട്. 

വീണുപിടഞ്ഞ അതേ ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ്! വൈറലായി താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റിയോ അതിലധികമോ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി രണ്ടാമതാണ്. 30 അര്‍ധ സെഞ്ചുറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. രോഹിത്താണ് ഇക്കാര്യത്തിലും ഒന്നാമന്‍ രോഹിത് തന്നെ. 31 അര്‍ധ സെഞ്ചുറികള്‍ രോഹിത്തിനുണ്ട്.

Follow Us:
Download App:
  • android
  • ios