Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് എന്ത് സംഭവിച്ചു? മറുപടിയുമായി മുന്‍ കിവീസ് താരം

ഇശാന്ത് ശര്‍മയാണ് ഒരു വിക്കറ്റ് നേടിയതെങ്കിലും മുഹമ്മദ് ഷമി സാഹചര്യം നന്നായി ഉപയോഗിച്ചിരുന്നു. പ്രതീക്ഷയായിരുന്ന ജസ്പ്രീത് ബുമ്രയാവട്ടെ പാടെ നിരാശപ്പെടുത്തി.
 

Former New Zealand cricketer on Indian pacers and more
Author
Southampton, First Published Jun 21, 2021, 9:35 PM IST

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോല്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേണ്ടത്ര സ്വിംഗ് ലഭിച്ചിരുന്നില്ല. അതും പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍. ഇശാന്ത് ശര്‍മയാണ് ഒരു വിക്കറ്റ് നേടിയതെങ്കിലും മുഹമ്മദ് ഷമി സാഹചര്യം നന്നായി ഉപയോഗിച്ചിരുന്നു. പ്രതീക്ഷയായിരുന്ന ജസ്പ്രീത് ബുമ്രയാവട്ടെ പാടെ നിരാശപ്പെടുത്തി.

എന്നാല്‍ സാഹചര്യം മുതലാക്കിയ ന്യൂസിലന്‍ഡ് പേസര്‍മാര്‍ 217ന് ഇന്ത്യയെ ഒതുക്കിയിരുന്നു. ഫൈനലിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന മത്സരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമായി കളിച്ചതല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്ററും ഇപ്പോള്‍ കമന്റേറ്ററുമായ സൈമണ്‍ ഡൗല്‍. 

ഇന്ത്യക്ക് പരിശീലന മത്സരത്തിന്റെ കുറവുണ്ടെന്നാണ് ഡൗല്‍ പറയുന്നത്. ''ഇന്ത്യ കൃത്യമായ തയ്യറെടുപ്പുകള്‍ നടത്തിയിരുന്നു എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ 10-12 ദിവസങ്ങളായി അവര്‍ നെറ്റ്‌സില്‍ നന്നായി പന്തെറിഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ ഒരു പരിശീലന മാച്ചിന്റെ കുറവുണ്ട്. ത ാരങ്ങള്‍ രണ്ട് ടീമുകളായി കളിച്ചിരുന്നുവെങ്കിലും അത് അത്രത്തോളം ഫലപ്രദമായില്ല. ഒരുപക്ഷേ പരിശീലനം മത്സരം ക ളിച്ചിരുന്നെങ്കില്‍ ഇതിനേക്കാളും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യക്ക് ആവുമായിരുന്നു.'' ഡൗല്‍ പറഞ്ഞു. ക്രിക്ക്ബസ്സ് ഷോയില്‍ ഹര്‍ഷാ ഭോഗ്‌ലെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

34 ഓവറുകളാണ് ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞത്. എന്നിട്ടും ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ സാധിച്ചത്. ഡെവോണ്‍ കോണ്‍വെ ഇശാന്തിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ആര്‍ അശ്വിനായിരുന്നു മറ്റൊരു വിക്കറ്റ്. ഫൈനലിലെ നാലാം ദിവസത്തിലും ഒരു പന്തുപോലും എറിയാന്‍ സാധിച്ചിരുന്നില്ല. 

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217നെതിരെ ന്യൂസിലന്‍ഡ് രണ്ടിന് 101 എന്ന നിലയിലാണ്. കെയ്ന്‍ വില്യംസണ്‍ (12), റോസ് ടെയ്‌ലര്‍ (0) എന്നിവരാണ് ക്രീസിലാണ്. ലാതത്തിന് പുറമെ ഡെവോണ്‍ കോണ്‍വെ (54)യാണ് പുറത്തായത്.

Follow Us:
Download App:
  • android
  • ios