Asianet News MalayalamAsianet News Malayalam

ഒടുവിൽ ബാബർ അസമിന് പടിയിറക്കം, ഐസിസി റാങ്കിംഗില്‍ വന്‍ വീഴ്ച; കുതിപ്പുമായി മുഹമ്മദ് റിസ്‌വാനും ഹാരി ബ്രൂക്കും

ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമതും ഡാരില്‍ മിച്ചല്‍ മൂന്നാമതുമാണ്.

Former Pakistan Captain Babar Azam Slips To 9th In ICC Test Ranking
Author
First Published Aug 30, 2024, 1:21 PM IST | Last Updated Aug 30, 2024, 1:21 PM IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ബാബര്‍ അസമിന് ഒടുവില്‍ തിരിച്ചടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്ന ബാബര്‍ അസം പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമതും ഡാരില്‍ മിച്ചല്‍ മൂന്നാമതുമാണ്. ബ്രൂക്ക് നാലാം സ്ഥാനത്തെത്തിയപ്പോള്‍ സ്റ്റീവ് സ്മിത്ത്, രോഹിത് ശര്‍മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഒരു സ്ഥാനം ഉയര്‍ന്ന ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഏഴാം സ്ഥാനത്തും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി എട്ടാം സ്ഥാനത്തുമുണ്ട്.

സൂര്യയുടെ ക്യാച്ച് ഇങ്ങനെ നോക്കിയിരുന്നെങ്കിൽ നോട്ട് ഔട്ടായേനെയെന്ന് ദക്ഷിണാഫ്രിക്കൻ താരം, വിമർശനം; വിശദീകരണം

ബംഗ്ലാദേശിനെതിരായ റാവല്‍പിണ്ടി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 171ഉം രണ്ടാം ഇന്നിംഗ്സില്‍ 51ഉം റണ്‍സടിച്ച പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു വലിയ മാറ്റം. പാകിസ്ഥാനെതിരായ ബംഗ്ലാദേശിന്‍റെ വിജയത്തില്‍ സെഞ്ചുറിയുമായി നിര്‍ണായക പങ്കുവഹിച്ച മുഷ്ഫീഖുര്‍ റഹീം കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 17ാം സ്ഥാനത്തെത്തി. ശുഭ്മാന്‍ ഗില്ലാണ് പതിനെട്ടാം സ്ഥാനത്ത്.

ടി20 അരങ്ങേറ്റത്തിൽ റെക്കോര്‍ഡ്, ഒടുവില്‍ 31-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

ടെസ്റ്റ് റാങ്കിംഗില്‍ പിന്നിലായെങ്കിലും ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ബാബര്‍ തന്നെയാണ് ഒന്നാമത്. ഇന്ത്യയുടെ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തുമുള്ള ഏകദിന റാങ്കിംഗില്‍ വിരാട് കോലിയാണ് നാലാമത്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാമത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടാമതും യശസ്വി ജയ്സ്വാള്‍ നാലാമതുമാണ്. ഫില്‍ സോള്‍ട്ടാണ് മൂന്നാമത്. എട്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്‌വാദ് ആണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios