ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍ (Shoaib Akthar).

ഇസ്ലാമാബാദ്: ഇന്ത്യന്‍ ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക് നയിച്ച താരം ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്തു. പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹാര്‍ദിക് ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് (ENG vs IND) എന്നിവര്‍ക്കെതിരെ കളിക്കുകയും ചെയ്തു. ഇതില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പ്ലയര്‍ ഓഫ് ദ മാച്ചും ഹാര്‍ദിക്കായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍ (Shoaib Akthar).

പന്ത് ഭാവിയില്‍ ലോകോത്തര ഓള്‍റൗണ്ടറാവുമെന്നാണ് അക്തര്‍ പറയുന്നത്. റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ വാക്കുകള്‍... ''ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങിയത് ഏറെ സന്തോഷിപ്പിക്കുന്നു. ടീമിന് ബാലന്‍സ് നല്‍കാന്‍ അവന് സാധിക്കുന്നുണ്ട്. മാത്രമല്ല, ഹാര്‍ദിക് ഫിറ്റ്‌നെസിലും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ടീമില്‍ പുറത്തായ ശേഷമുള്ള തിരിച്ചുവരവില്‍ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ഹാര്‍ദിക് പുറത്തെടുക്കുന്നത്. അവനിപ്പോള്‍ ആസ്വദിച്ച് കളിക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടെ ഹാര്‍ദിക്കിനെ പോലെയുള്ള താരങ്ങളെ കാണാനാവൂ. 

'എല്ലാതരം ഷോട്ടുകളും അവന് കളിക്കാനാവും'; റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍

മികവുറ്റ ഫീല്‍ഡര്‍കൂടിയാണ് ഹാര്‍ദിക്. അതിനേക്കാള്‍ മനോഹരമായി ബൗളും ചെയ്യുന്നു. ഇന്ത്യന്‍ പേസ് ബൗളിംഗ് യൂണിറ്റിന് പിന്തുണ നല്‍കാനും ഹാര്‍ദിക്കിന് സാധിക്കുന്നു. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കൂവെന്ന് മാത്രമെ എനിക്കദ്ദേഹത്തോട് പറയാനുള്ളൂ. ഹാര്‍ദിക് ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറാവുമെന്നുള്ള കാര്യത്തില്‍ ഒരു സംശവുമില്ല.'' ഹാര്‍ദിക് പറഞ്ഞു. 

നേരത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തിയും അക്തര്‍ രംഗത്തെത്തിയിരുന്നു. ''ആവശ്യമായ സമയത്ത് ഇന്നിംഗ്‌സിന്റെ വേഗത കൂട്ടാനുള്ള കഴിവ് പന്തിനുണ്ട്. എതിരാളിയെ ബുദ്ധിമുട്ടിലാക്കാന്‍ പന്തിന്റെ ബാറ്റിംഗ് ശൈലികൊണ്ട് സാധിക്കും. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്‌സ് കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു. അവന്‍ ഭാവിയില്‍ മികച്ച താരമായി മാറും. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ അവന് മാത്രമെ സാധിക്കൂ.'' അക്തര്‍ പന്തിനെ കുറിച്ച് പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് നാണക്കേട്; ഉത്തേജകമരുന്നില്‍ കുടുങ്ങി രണ്ട് അത്‌ലറ്റുകള്‍

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് പന്ത് ഇനി കളിക്കുക. ഈ മാസം 29നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന മൂന്നു ഏകദിനങ്ങളുടെ പരമ്പരയില്‍ റിഷഭിനു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.