കറാച്ചി: മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെറിയ പനിയുണ്ടായിടുന്ന തൗഫീഖിനെ പരിശോധനകള്‍ക്ക് വിധേയനായിക്കിയരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.


ചെറിയ രോഗലക്ഷണങ്ങള്‍ മാത്രേയുള്ളൂവെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും തൗഫീഖ് ഉമര്‍ പറഞ്ഞു. രോഗമുക്തനാവാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും തൗഫീഖ് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. മുമ്പ് നിരവധി ഫുട്ബോള്‍ താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെങ്കിലും ഇതാദ്യമായാണ് ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Also Read: ജഡേജയോ കോലിയോ അല്ല; ഇന്ത്യയുടെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുത്ത് റെയ്ന

2001ല്‍ പാക്കിസ്ഥാനായി അരങ്ങേറിയ തൗഫീഖ് 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 44 ടെസ്റ്റുകളും 22 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2963 റണ്‍സും ഏകദിനത്തില്‍ 504 റണ്‍സും നേടി.

Also Read: ഇക്കാര്യത്തില്‍ മാലിക്കിനെ എനിക്ക്  ഇഷ്ടമല്ല; വെളിപ്പെടുത്തി സാനിയ മിര്‍സ

പാക്കിസ്ഥാനില്‍ ഇതുവരെ 54,601 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,133 കൊവി‍ഡ് മരണങ്ങളാണ് ഇതുവരെ പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.