ഹൈദരാബാദ്: ഇന്ത്യയുടെ മരുമകനെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ വിളിപ്പേര്. ഇന്ത്യന്‍ വനിതാ ടെന്നിസ് താരം സാനിയ മിര്‍സെ വിവാഹം കഴിച്ചതോടെയാണ് അങ്ങനെയൊരു പേര് കിട്ടിയത്. 2010ലാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇപ്പോള്‍ രണ്ട് വയസായ മകനും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ മാലിക്കിന്റെ ഇഷ്ടമല്ലാത്ത ഒരു സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് സാനിയ. 

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ലാ ലിഗയില്‍ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

പാകിസ്താനി സ്പോര്‍ട്സ് അവതാരകയുമായി സംസാരിക്കുമ്പോഴാണ് സാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ''തര്‍ക്കമുണ്ടാവുമ്പോള്‍ മാലിക്കിന്റെ സ്വഭാവം എനിക്ക് ഇഷ്ടമല്ല. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാവാറുണ്ട്. എന്നാല്‍ അത് തര്‍ക്കമാവുമ്പോള്‍ മാലിക്കിന്റെ സ്വാഭാവം എനിക്ക് ഇഷ്ടപ്പെടില്ല. മാലിക് മനസ് തുറന്നു സംസാരിക്കില്ല. മാലിക് പ്രതികരിക്കില്ല. നിശബ്ദനായി എല്ലാം കേട്ടിരിക്കും.

കോലിക്ക് സച്ചിനെ മറികടക്കാനാവില്ല;  കാരണം വ്യക്തമകാക്കി പീറ്റേഴ്‌സണ്‍

ഞാന്‍ അതിന്റെ നേരെ എതിര്‍വശമാണ്. ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. എനിക്ക് തര്‍ക്കം പെട്ടന്ന് തീര്‍ക്കാനാണ് താല്‍പര്യം. തര്‍ക്കങ്ങള്‍ നീട്ടികൊണ്ടുപോകുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ മാലിക് വായ തുറന്ന് സംസാരിക്കില്ല. ഷുഐബിന്റെ ഈ സ്വഭാവം ഒട്ടും ഇഷ്ടമല്ല. ഇത്തരമൊരു പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല.'' സാനിയ പറഞ്ഞു.