Asianet News MalayalamAsianet News Malayalam

17 വയസെന്ന് പറയുന്ന പല പാക് ബൗളര്‍മാര്‍ക്കും പ്രായം 27; വിവാദ പ്രസ്താവനയുമായി മുന്‍താരം

മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആസിഫ് വിവാദത്തിലായേക്കാവുന്ന ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. ചില ബൗളര്‍മാര്‍ പ്രായത്തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ്  ആസിഫിന്റെ വാദം

 

Former Pakistan pacer claims some bowlers are actually 27 years old not 17
Author
Islamabad, First Published Jan 2, 2021, 3:19 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ എപ്പോഴും വിവാദമുണ്ടാക്കിയ സംഭവമാണ് പ്രായ തട്ടിപ്പ്. ഇപ്പോഴത്തെ ടീമംഗങ്ങളില്‍ പലരും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആസിഫ് വിവാദത്തിലായേക്കാവുന്ന ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. ചില ബൗളര്‍മാര്‍ പ്രായത്തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ്  ആസിഫിന്റെ വാദം

എന്നാല്‍ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 17 അല്ലെങ്കില്‍ 18 പ്രായമെന്ന് പറയപ്പെടുന്ന പലര്‍ക്കും 27 അല്ലെങ്കില്‍ 28 വയസ് വരുമെന്ന് ആസിഫ് ആരോപിച്ചു. മുന്‍ താരത്തിന്റെ വാക്കുകള്‍. ''പാക് ബൗളര്‍മാര്‍ക്ക് കാണിക്കുന്നത് അവരുടെ യഥാര്‍ത്ഥ പ്രായമല്ല. പേപ്പറില്‍ 17-18 വയസെന്ന് പറയുമ്പോഴും ചിലര്‍ക്കെങ്കിലും 27-28 വയസുണ്ട്. 20-25 ഓവറുകളൊന്നും അവര്‍ക്ക് എറിയാന്‍ സാധിക്കില്ല. പന്തെറിയുമ്പോള്‍ ശരീരം എങ്ങനെ വളയ്‌ക്കേണ്ടെന്ന് അവര്‍ക്ക് അറിയില്ല. 5-6 ഓവറുകളുള്ള ഒരു സ്‌പെല്‍ എറിഞ്ഞതിന് ശേഷം അവര്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല.'' അക്മലിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

ഒരു പാകിസ്ഥാന്‍ പേസര്‍ ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടിയിട്ട് അഞ്ചോ ആറോ വര്‍ഷമായെന്ന് എനിക്ക് തോന്നുന്നു. ഇപ്പോഴത്തെ താരങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം ലഭിക്കുന്നില്ല. എങ്ങനെയാണ് ഒരു ബാറ്റ്‌സ്മാന്‍ ഫ്രണ്ട് ഫൂട്ടില്‍ മാത്രം കളിപ്പിച്ച് നിര്‍ത്തേണ്ടെന്നും അവര്‍ക്ക് അറിയില്ല. സിംഗിളുകള്‍ എടുക്കാതിരിക്കാന്‍ ബാറ്റ്‌സ്മാനെ അനുവദിക്കരുത്. സമ്മര്‍ദ്ദത്തിലാക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയണം. 

എന്നാല്‍ പാക് താരങ്ങള്‍ വിക്കറ്റിലേക്കാണ് പന്തെറിയുന്നത്. പന്തുകള്‍ ഒരു നിയന്ത്രണവുമില്ലാതെ ലെഗ്‌സൈഡിലേക്ക് പോവും.'' പ്രായത്തട്ടിപ്പിന്റെ പേരില്‍ മുമ്പും പാകിസ്ഥാന്‍ താരങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. മുന്‍ പാക് താരം ഷാഹിദ് അഫ്രീദി ഇത്തരത്തില്‍ പ്രായത്തട്ടിപ്പ് നടത്തിയിരുവെന്ന് വ്യക്തമായിരുന്നു.

Follow Us:
Download App:
  • android
  • ios