ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനകായി മുന്‍താരം ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനെ നിയമിച്ചു. ഓസീസിന് വേണ്ടി നാല് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മക്‌ഡൊണാള്‍ഡ് 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനകായി മുന്‍താരം ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനെ നിയമിച്ചു. ഓസീസിന് വേണ്ടി നാല് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മക്‌ഡൊണാള്‍ഡ് 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 100 ലിസ്റ്റ് എ മത്സരങ്ങളും 93 ടി20 മത്സരങ്ങളിലും മക്‌ഡൊണാള്‍ഡ് പാഡ് കെട്ടി. 

അടുത്തിടെയാണ് മുന്‍ ഓള്‍റൗണ്ടറായ മക്‌ഡൊണാള്‍ഡിനെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍ മുഖ്യപരിശീലകനായി നിയമിച്ചത്. മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ് പരിശീലകനായും മക്‌ഡൊണാള്‍ഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വിക്‌റ്റോറിയ ജേതാക്കളാവുമ്പോള്‍ പരീശീലക സ്ഥാനത്ത് മക്‌ഡൊണാള്‍ഡായിരുന്നു. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സിനെ ചാംപ്യന്മാരാക്കിയതും മക്‌ഡൊണാള്‍ഡായിരുന്നു.

ഓസീസിനായി നാല് ടെസ്റ്റുകളില്‍ നിന്ന് 107 റണ്‍സാണ് മക്‌ഡൊണാള്‍ഡ് നേടിയത്. ഒമ്പത് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.