Asianet News MalayalamAsianet News Malayalam

സഞ്ജു ഇല്ല! 'മൂന്ന് താരങ്ങള്‍ ലോകകപ്പ് ടീമില്‍ വേണമായിരുന്നു!' പേരെടുത്ത് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. ടീമില്‍ മൂന്ന് താരങ്ങളെ കൊണ്ടുവരാമായിരുന്നു എന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മൂന്ന് താരങ്ങളില്‍ സഞ്ജു സാംസണ്‍ ഇല്ല. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് എന്നിവരുടെ പേരുകളാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്.

Former selector on Indian world cup squad and more
Author
First Published Sep 14, 2022, 3:08 PM IST

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിക്കുന്നത്. ഏറെക്കുറെ പ്രതീക്ഷിച്ച ടീമാണ് പ്രഖ്യാപിച്ചതെങ്കിലും കുറ്റങ്ങളും കുറവുകളും പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. മുഹമ്മദ് ഷമിയും സഞ്ജു സാംസണും വേണമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തും അഭിപ്രായം പറഞ്ഞിരുന്നു. ഹര്‍ഷല്‍ പട്ടേലിന് പകരം ഷമി ടീമിലെത്തണമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഇതേ അഭിപ്രായമായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീന്.

ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. ടീമില്‍ മൂന്ന് താരങ്ങളെ കൊണ്ടുവരാമായിരുന്നു എന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മൂന്ന് താരങ്ങളില്‍ സഞ്ജു സാംസണ്‍ ഇല്ല. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് എന്നിവരുടെ പേരുകളാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഗില്‍, ഷമി, ഉമ്രാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഇവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ഇവര്‍ക്കെല്ലാം ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സമയം നല്‍കുകയും വേണം.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ടി20 റാങ്കിംഗില്‍ കോലിക്ക് വന്‍ നേട്ടം, 14 സ്ഥാനം മെച്ചപ്പെടുത്തി; ഹസരങ്കക്കും ഏഷ്യ കപ്പ് പ്രകടനം തുണയായി

ബാറ്റിംഗ് പൊസിഷനെ കുറിച്ചും വെങ്‌സര്‍ക്കാര്‍ സംസാരിച്ചു. ''മറ്റു രണ്ട് ഫോര്‍മാറ്റില്‍ നിന്ന് വ്യത്യസ്ഥമാണ് ടി20 ക്രിക്കറ്റ്. ടെസ്റ്റിനും ഏകദിനത്തിനും ചില പൊസിഷനില്‍ യോജിക്കുന്ന താരങ്ങള്‍ മാത്രം കളിച്ചാലേ കാര്യമുള്ളൂ. എന്നാല്‍ ടി20യിലേക്കെത്തുമ്പോള്‍ എല്ലാ താരങ്ങളും വിവിധ പൊസിഷനുകളില്‍ കളിക്കാന്‍ തയ്യാറായിരിക്കണം. ഒരു പൊസിഷന്‍ സ്ഥിരമാക്കാന്‍ കഴിയില്ല. എന്നാല്‍ ലോകകപ്പില്‍ ആരൊക്കെ ഏതൊക്കെ സ്ഥാനത്ത് കളിക്കുമെന്ന് ഞാന്‍ പറയുന്നില്ല. ഇതൊക്കെ കോച്ചും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവില്‍ ഒരു മികച്ച ഫിനിഷറെ ഞാന്‍ കാണുന്നു. നാലാമത് ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിന് വേണമെങ്കില്‍ അഞ്ചാമതും ബാറ്റ് ചെയ്യാം.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസീസിന് കനത്ത തിരിച്ചടി; മൂന്ന് പ്രധാന താരങ്ങള്‍ക്ക് പരമ്പര നഷ്ടമാവും

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.

Follow Us:
Download App:
  • android
  • ios