Asianet News MalayalamAsianet News Malayalam

ശ്രീലങ്കയില്‍ എങ്ങനെ കളിക്കണം; കിവീസിനെ പഠിപ്പിക്കാന്‍ മുന്‍ ലങ്കന്‍ താരവും

ന്യൂസിലന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനം അടുത്തമാസം ആരംഭിക്കും. ടി20ക്ക് പുറമെ രണ്ട് ടെസ്റ്റുകള്‍ കിവീസ് ലങ്കയില്‍ കളിക്കുന്നുണ്ട്. ഓഗസ്റ്റ് 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ അത്ര മികച്ച റെക്കോഡല്ല കിവീസിന് ലങ്കയിലുള്ളത്.

Former Sri Lankan cricketer will help New Zealand as batting coach
Author
Wellington, First Published Jul 30, 2019, 11:34 PM IST

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ ശ്രീലങ്കന്‍ പര്യടനം അടുത്തമാസം ആരംഭിക്കും. ടി20ക്ക് പുറമെ രണ്ട് ടെസ്റ്റുകള്‍ കിവീസ് ലങ്കയില്‍ കളിക്കുന്നുണ്ട്. ഓഗസ്റ്റ് 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ അത്ര മികച്ച റെക്കോഡല്ല കിവീസിന് ലങ്കയിലുള്ളത്. 15 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. സ്പിന്നര്‍മാരെ നേരിടാനുള്ള ബുദ്ധിമുട്ട് തന്നെയാണ് പലപ്പോഴും കിവീസിന് വിനയായിട്ടുള്ളത്.

ലങ്കന്‍ സ്പിന്നര്‍മാരെ നേരിടാന്‍ മറ്റൊരു തന്ത്രം പുറത്തെടുത്തിരിക്കുകയാണ് കിവീസ്. മുന്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലന്‍ സമരവീരയെ കൂടെ കൂട്ടിയിരിക്കുകയാണ് കിവീസ് ടീം. ലങ്കയിലെ സ്പിന്‍ അനുകൂല സാഹചര്യങ്ങളില്‍ കളിക്കാന്‍ കിവീസ് താരങ്ങളെ സഹായിക്കുകയാണ് സമരവീരയുടെ ജോലി. ന്യൂസിലന്‍ഡിന്റെ ബാറ്റിങ് പരിശീലകനായ പീറ്റര്‍ ഫുള്‍ട്ടണൊപ്പം ചേര്‍ന്നാകും സമരവീര സന്ദര്‍ശക ടീമിനെ സഹായിക്കുക. ക്രെയ്ഗ് മാക്മില്ലന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഫുള്‍ട്ടണ്‍ കിവീസിന്റെ ബാറ്റിങ് പരിശീലകനായത്. 

മുമ്പ് ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകനായിരുന്നു സമരവീര. ബംഗ്ലാദേശിനെയും സഹായിച്ചിട്ടുണ്ട്. എതിരാളികളുടെ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന ഒരാള്‍ കൂടെയുള്ളത് സഹായകമാവുമെന്നാണ് കെയ്ന്‍ വില്യംസണും സംഘവും കരുതുന്നത്.

Follow Us:
Download App:
  • android
  • ios