Asianet News MalayalamAsianet News Malayalam

ക്വാറന്റൈനില്‍ കഴിയേണ്ട; ബ്രിസ്‌ബേന്‍ ടെസ്റ്റ് മുന്‍നിശ്ചയപ്രകാരം നടക്കും

ടീം ഇന്ത്യയുടെ നിലപാടിന് മുന്നില്‍ ക്വീന്‍സ്‌ലന്‍ഡ് അധികൃതര്‍ മുട്ടുമടക്കുകയാണെന്നാഅണ് അറിയുന്നത്. സിഡ്‌നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്.

Fourth test between australia vs india will held in Brisbane
Author
Brisbane, First Published Jan 4, 2021, 2:04 PM IST

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മുന്‍നിശ്ചയ പ്രകാരം ബ്രിസ്‌ബേനില്‍ തന്നെ നടക്കും. മൂന്നാം ടെസ്റ്റിന് ശേഷം ബ്രിസ്‌ബേനില്‍ എത്തുമ്പോള്‍ താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്വീന്‍സ്‌ലന്‍ഡ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മറുപടി. ഇതോടെ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായി.

എന്നാല്‍ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബ്രിസ്‌ബേനിലേക്ക് പോകുമെന്നും മുന്‍നിശ്ചയ പ്രകാരം ടെസ്റ്റ് നടക്കുമെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ടീം ഇന്ത്യയുടെ നിലപാടിന് മുന്നില്‍ ക്വീന്‍സ്‌ലന്‍ഡ് അധികൃതര്‍ മുട്ടുമടക്കുകയാണെന്നാഅണ് അറിയുന്നത്. സിഡ്‌നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്. നേരത്തെ ജനുവരി 15ന് ബ്രിസ്ബേന്‍ ടെസ്റ്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെഡ്യൂള്‍ മാറ്റണമെന്നുള്ള ആവശ്യം ക്വീന്‍സ്ലന്‍ഡ് ഭരണസമിതി മുന്നോട്ടുവച്ചു. 

ഐപിഎല്‍ കഴിഞ്ഞതിന് ശേഷം രണ്ടാഴ്ച്ച് ക്വാറന്റൈനിലായിരുന്നു താരങ്ങള്‍. പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത്. യുഎഇയില്‍ ഐപിഎല്ലിന് എത്തിയപ്പോഴും രണ്ടാഴ്ച്ച ക്വാറന്റൈനുണ്ടായിരുന്നു. ഇനിയും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് ടീം മാനേജ്മെന്റ് പറഞ്ഞിരുന്നത്. 

ഇരുടീമുകളും ഇപ്പോള്‍ പരമ്പരയില്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റിനു ശേഷം ബ്രിസ്ബണിലേക്കു യാത്ര ചെയ്യും. ഞങ്ങള്‍ നിയമം പാലിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios