ഗാവസ്കറിനൊപ്പം മുൻതാരം സഞ്ജയ് മഞ്ജരേക്കറും രോഹിത്ത് പുറത്തായ രീതിയെ വിമർശിച്ചു.

ബ്രിസ്‌ബേന്‍: ഗാബ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ വിക്കറ്റ് വലിച്ചെറിഞ്ഞ രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഉത്തരവാദിത്വമില്ലാത്ത ഷോട്ടിലൂടെയാണ് രോഹിത്ത് പുറത്തായതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

'വിശ്വസിക്കാനാവാത്ത തരം ഷോട്ടായിരുന്നു അത്. ലോങ് ഓണില്‍ ഫീല്‍ഡര്‍ ഉണ്ടായിരുന്നു. ഡീപ് സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡര്‍ ഉണ്ടായിരുന്നു. ഏതാനും പന്തുകൾക്ക് മുന്‍പാണ് ഒരു ബൗണ്ടറി നേടിയത്. എന്തിനാണ് പിന്നെ രോഹിത് ആ ഷോട്ട് കളിച്ചതെന്ന് മനസ്സിലാവുന്നില്ല. സീനിയർ താരമായ രോഹിത്ത് ഇങ്ങനെയൊരു ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് ഒരു ഒഴികഴിവും പറയാനില്ല' എന്നും ഗാവസ്‌കര്‍ പറഞ്ഞു. ഗാവസ്കറിനൊപ്പം മുൻതാരം സഞ്ജയ് മഞ്ജരേക്കറും രോഹിത്ത് പുറത്തായ രീതിയെ വിമർശിച്ചു.

ബ്രിസ്‌ബേനിലും വെറുതെ വിട്ടില്ല; സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം

ബ്രിസ്‌ബേനിലെ രണ്ടാംദിനം നേഥൻ ലയണിന്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ചാണ് രോഹിത്ത് പുറത്തായത്. 74 പന്തില്‍ നിന്ന് 44 റണ്‍സ് എടുത്തായിരുന്നു രോഹിത്തിന്‍റെ മടക്കം. ക്രീസില്‍ നിലയുറപ്പിച്ച ശേഷമായിരുന്നു ഈ പുറത്താകല്‍. സിഡ്‌നി ടെസ്റ്റിലും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് മടങ്ങിയിരുന്നു. 

Scroll to load tweet…

വിക്കറ്റ് വലിച്ചെറിഞ്ഞ് ഹിറ്റ്മാന്‍; ബ്രിസ്‌ബേനില്‍ ഓസീസിനെതിരെ ഇന്ത്യക്ക് മോശം തുടക്കം