Asianet News MalayalamAsianet News Malayalam

ബ്രിസ്‌ബേനിലും വെറുതെ വിട്ടില്ല; സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം

അരങ്ങേറ്റക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദറിനോടും കാണികള്‍ മോശമായി പെരുമാറിയെന്ന് സ്ഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Report says Mohammed Siraj called a grub at Gabba
Author
Brisbane QLD, First Published Jan 16, 2021, 10:06 AM IST

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിന് നേരെ വീണ്ടും വംശീയാധിക്ഷേപം. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ഒന്നാം ദിനം കാണികളില്‍ ചിലരാണ് സിറാജിനോട് മോശമായി പെരുമാറിയത്. അരങ്ങേറ്റക്കാരന്‍ വാഷിംഗ്ടണ്‍ സുന്ദറിനോടും കാണികള്‍ മോശമായി പെരുമാറിയെന്ന് സ്ഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സിഡ്‌നി ടെസ്റ്റിനെടെയും ഇന്ത്യന്‍ താരങ്ങളോട് കാണികള്‍ മോശമായി പെരുമാറിയുന്നു. 

ഇന്ത്യ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ആറ് പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണിപ്പോള്‍ ബ്രിസ്‌ബേനിലും കാണികള്‍ ഇന്ത്യന്‍ താരങ്ങളോട് മോശമായി പെരുമാറിയത്. എന്നാല്‍ ഇത്തവണ സിറാജ് പരാതിയൊന്നും ഉന്നയിച്ചിരുന്നില്ല. സിഡ്‌നി ടെസ്റ്റില്‍ സിറാജിനൊപ്പം ജസ്പ്രിത്ത് ബുമ്രയ്‌ക്കെതിരേയും വംശീയാധിക്ഷേപമുണ്ടായിരുന്നു. 

പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് മാപ്പ പറയേണ്ടിവന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും സിറാജിനോട് മാപ്പ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെല്ലാം പ്രതികരണമറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios