Asianet News MalayalamAsianet News Malayalam

അങ്ങനെ ചെയ്തിരുന്നെങ്കില്‍ ധോണി ഇതിലും മഹത്തായ നേട്ടം കൈവരിക്കുമായിരുന്നു: ഗംഭീര്‍

കരിയറിന്റെ തുടക്കത്തില്‍ അറ്റാക്കിംഗ് ബാറ്റ്‌സ്മാനായിരുന്നു എം എസ് ധോണി. ക്യാപ്റ്റനായ ശേഷം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ധോണി പതിയെ ഫിനിഷറായി മാറുകയായിരുന്നു.

gambhir believes dhoni would have break many records if he batted there
Author
New Delhi, First Published Jun 14, 2020, 11:30 PM IST

ദില്ലി: കരിയറിന്റെ തുടക്കത്തില്‍ അറ്റാക്കിംഗ് ബാറ്റ്‌സ്മാനായിരുന്നു എം എസ് ധോണി. ക്യാപ്റ്റനായ ശേഷം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ധോണി പതിയെ ഫിനിഷറായി മാറുകയായിരുന്നു. അതോടെ അറ്റാക്കിംഗ് ഷോട്ടുകള്‍ക്ക് മുതിരാതെ ശ്രദ്ധയോടെ കളിക്കാന്‍ തുടങ്ങി. തുടക്കകാലത്ത് മുന്‍നിരയിലാണ് കളിച്ചിരുന്നെങ്കില്‍ പിന്നീട് താരം അവസാനങ്ങളില്‍ ക്രിസീലെത്താന്‍ തീരുമാനിക്കുകയായിരുന്നു. 

ഫിനിഷിംഗ് റോളില്‍ ധോണി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ മുന്‍ താരവും ഇപ്പോള്‍ എം പിയുമായ ഗൗതം ഗംഭീര്‍ പറയുന്നത് മറ്റൊന്നാണ്. മൂന്നാം നമ്പറില്‍ കളിച്ചിരുന്നെങ്കില്‍ ധോണിക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്. ''ധോണി മൂന്നാം നമ്പറില്‍ തുടരണമായിരുന്നു. അങ്ങനെയെങ്കില്‍ മഹത്തായ ഒരു ക്രിക്കറ്റ് താരത്തെ ഇന്ത്യക്ക് ലഭിക്കുമായിരുന്നു. ലോക ക്രിക്കറ്റിന് തന്നെ വലിയ നഷ്ടമാണത്. ധോണി ക്യാപ്റ്റനായതിന് ശേഷം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടില്ല. എന്നാല്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ ലോക ക്രിക്കറ്റിന് ഏറ്റവും മഹാനായ വ്യത്യസ്തനായ ക്രിക്കറ്റ് താരത്തെ ലഭിക്കുമായിരുന്നു.'' ഗംഭീര്‍ പറഞ്ഞു. 

ടോപ് ഓഡറില്‍ 16 മത്സരങ്ങളാണ് ധോണി കളിച്ചത്. 82 ശരാശരിയില്‍ 993 റണ്‍സും അദ്ദേഹം നേടി.100ന് മുകളിലായിരുന്നു ധോണിയുടെ അപ്പോഴത്തെ സ്ട്രൈക്കറേറ്റ്.

Follow Us:
Download App:
  • android
  • ios