മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കര്‍ ആണ് നിലവില്‍ വനിതാ ടീമിന്‍റെ ആക്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. അതിനിടെ വനിതാ ടീമിന്‍റെ സ്ഥിരം പരിശീലകയാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാനില്ലെന്ന് വ്യക്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പരിശീലകനായിരുന്ന കിര്‍സ്റ്റനെ വനിതാ ടീം പരിശീലക ചുമതല ഏറ്റെടുക്കാന്‍ ബിസിസിഐ സമീപിച്ചിരുന്നു. എന്നാല്‍ കിര്‍സ്റ്റന്‍ താല്‍പര്യമറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പരിശീലക സംഘത്തിലും കിര്‍സ്റ്റനുണ്ട്.
മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കര്‍ ആണ് നിലവില്‍ വനിതാ ടീമിന്‍റെ ആക്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. അതിനിടെ വനിതാ ടീമിന്‍റെ സ്ഥിരം പരിശീലകയാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഷാര്‍ലറ്റിനൊപ്പൊപ്പം മുന്‍ ഇന്ത്യന്‍ താരം അമോല്‍ മജൂംദാറും പരിഗണനയിലുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രമേഷ് പവാര്‍ സ്ഥാനമൊഴിഞ്ഞശേഷം ഋഷികേശ് കനിത്കറാണ് ഹര്‍മന്‍പ്രീത് കൗറിനെയും സംഘത്തെയും പരിശീലിപ്പിക്കുന്നത്.
വിവിഎസ് ലക്ഷ്മണ് കീഴിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ പരിശീലകനായി ചുമതലയേറ്റതോടെയാണ് പവാര്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇംഗ്ലണ്ടിനായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ്. വനിതാ ഐപിഎല്ലില്‍ ഹര്‍മന്‍പ്രീത് ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സ് ടീമിനെയും ഷാര്‍ലറ്റ് പരിശീലിപ്പിച്ചിരുന്നു. പരിശീലകയായി ചുമതലയേറ്റെടുക്കുന്നയാള്‍ക്ക് രണ്ട് വര്‍ഷ കരാറാണ് ബിസിസിഐ നല്‍കുക. 2024ല്‍ ബംഗ്ലാദേശില്‍ നടക്കുന്ന ടി20 ലോകകപ്പ്, 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയായിരിക്കും പുതിയ കോച്ചിന്‍റെ മുമ്പിലുള്ള പ്രധാന ലക്ഷ്യങ്ങള്‍.
ആഷസ്: ഇന്ന് ഓസീസ് ജയിച്ചാല്‍ അത് ചരിത്രം, ബ്രാഡ്മാന്‍ യുഗത്തിനുശേഷം ആദ്യം
അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരക്ക് മുമ്പ് പുതിയ പരിശീലകനെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുന്നത്.
