രോഹിത് സ്വാര്‍ത്ഥനല്ല, ക്യാപ്റ്റന്‍സിയും ഗംഭീരം! വാഴ്ത്തി ഗംഭീര്‍, കൂടെ കോലിക്കും ധോണിക്കുമിട്ട് ഒരു കുത്തും
101 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് അടിച്ചെടുത്തത്. ശരിക്കും ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരമായും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗില്‍ ഇന്ത്യയുടെ നെടുംതൂണായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് സാഹചര്യം മനസിലാക്കി കളിച്ചു. 101 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടെ 87 റണ്‍സാണ് അടിച്ചെടുത്തത്. ശരിക്കും ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരമായും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും വ്യാപകമായ രീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രോഹിത്തിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
രോഹിത്തിനെ വാഴ്ത്തുന്നതിനിടയില്‍ മുന്‍ ക്യാപ്റ്റന്മാരായ എം എസ് ധോണി, വിരാട് കോലി എന്നിവരുടെ പേര് പറയാതെ കുറ്റപ്പെടുത്തുന്നുമുണ്ട് അദ്ദേഹം. ഗംഭീറിന്റെ വ്ാക്കുകള്‍... ''ഒട്ടും സ്വാര്‍ത്ഥയില്ലാതെ ടീമിന് വേണ്ടിയാണ് രോഹിത് കളിക്കുന്നത്. നിസ്വര്‍ത്ഥരായ നായകന്മാര്‍ക്ക് മാത്രമെ ഇത്തരത്തില്‍ കളിക്കാന്‍ സാധിക്കൂ. അവരുടെ മനസില്‍ എപ്പോഴും ടീമായിരിക്കും മുന്നില്‍. വേണമെങ്കില്‍ രോഹിത്തിന് 40-45 സെഞ്ചുറികള്‍ നേടാന്‍ സാധിക്കുമായിരുന്നു.
പക്ഷേ അദ്ദേഹം കളിക്കുന്നത് ടീമിന് വേണ്ടിയാണ്, സെഞ്ചുറിക്ക് വേണ്ടിയല്ല. ടീമില്‍ അനുകൂലമായ മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ നായകന്മാര്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതുണ്ട്. രോഹിത് അതാണ് കാണിച്ചുതരുന്നത്. പി ആര്‍ വര്‍ക്കിനോ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കോ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. മറ്റുതാരങ്ങളെ അപേക്ഷിച്ച ബാറ്റിംഗ് ശരാശരി കുറവായിരിക്കാം. പക്ഷേ അതില്‍ കാര്യമില്ല. ലോകകപ്പ് ഉയര്‍ത്തണമെങ്കില്‍ രോഹിത് ഇതുപോലെ തന്നെ കളിക്കണം.'' ഗംഭീര്‍ വ്യക്തമാക്കി.
ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രോഹിത്തിന്റെ 87 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് നേടിയ 49 റണ്‍സും ഗുണം ചെയ്തു.
ബാലണ്‍ ഡി ഓറില്‍ മെസിയോ ഹാളണ്ടോ എന്നറിയാന്‍ മണിക്കൂറുകൾ മാത്രം; എല്ലാ കണ്ണുകളും പാരീസിലേക്ക്