ഗംഭീര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയില്‍ ചേരുന്ന കാര്യം നേരത്തെ ഗംഭീര്‍ തള്ളിയിരുന്നു. 

ദില്ലി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപിയിലേക്ക്. ഗംഭീര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്ന് ഗംഭീര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

Scroll to load tweet…
Scroll to load tweet…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ദില്ലിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.