ആറ് ടി20 ലോകകപ്പുകളില്‍ ഒരു ടീമിനെ നയിച്ചുവെന്ന അപൂർവ റെക്കോര്‍ഡുണ്ട് മഹേന്ദ്ര സിങ് ധോണിയുടെ പേരില്‍. പക്ഷേ, എത്ര കിരീടങ്ങള്‍ ധോണിയുടെ കീഴില്‍ ഇന്ത്യ നേടി?

എം എസ് ധോണിയാണോ ടി20 ലോകകപ്പ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ. ആറ് ട്വന്റി 20 ലോകകപ്പുകളില്‍ ഒരു ടീമിനെ നയിച്ചുവെന്ന അപൂർവ റെക്കോര്‍ഡുണ്ട് ധോണിയുടെ പേരില്‍. പക്ഷേ, എത്ര കിരീടങ്ങള്‍ നേടി, ഒന്ന് മാത്രം. അപ്പോഴാരായിരിക്കും ആ നായകൻ.

Add Asianetnews as a Preferred SourcegooglePreferred

വെസ്റ്റ് ഇൻഡീസ് താരം ഡാരൻ സമിയാണ് ലോകകപ്പ് ചരിത്രം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് കിരീടങ്ങള്‍ പറയുന്നു. പ്രതാപം നഷ്ടപ്പെട്ടെന്ന് എല്ലാവരും വിധിച്ച വിൻഡീസ് ക്രിക്കറ്റിന് സുവർണകാലത്തിന്റെ തിളക്കം നല്‍കിയ നായകനാണ് ഡാരൻ സമി.

മൂന്ന് ട്വന്റി 20 ലോകകപ്പുകളിലാണ് സമി വിൻഡീസിനെ നയിച്ചത്. 2012, 2014, 2016. മൂന്ന് അവസരങ്ങളില്‍ രണ്ട് കിരീടങ്ങളും നേടാൻ സമിയുടെ സംഘത്തിന് സാധിച്ചു. 2012ലും 2016ലുമായിരുന്നു കിരീട നേട്ടം സംഭവിച്ചത്.

2012ല്‍ ശ്രീലങ്കയെ കീഴടക്കിയായിരുന്നു വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് നേടുന്നത്. 2016ല്‍ ഇംഗ്ലണ്ടിനേയും. കാർലോസ് ബ്രാത്ത്‌വെയിറ്റിന്റെ അസാധാരണ ഇന്നിങ്സായിരുന്നു ഇംഗ്ലണ്ടിനെ മറികടക്കാൻ സഹായിച്ചത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പായിരുന്നു 2016ലേത്. ഇന്ത്യയെ സെമിയില്‍ കീഴടക്കിയായിരുന്നു ഫൈനല്‍ പ്രവേശനവും.

മൂന്ന് എഡിഷനുകളില്‍ രണ്ട് കിരീടം നേടാൻ മറ്റൊരു ടീമിനൊ നായകനോ ഇതുവരെ സാധിച്ചിട്ടില്ല. 18 മത്സരങ്ങളില്‍ വിൻഡീസിനെ നയിച്ച സമി അഞ്ച് തവണ തോല്‍വിയും അറിഞ്ഞു. 33 മത്സരങ്ങള്‍ ഇന്ത്യയെ നയിച്ച ധോണി 20 വിജയങ്ങളാണ് നേടിത്തന്നത്.