യുവി ഇന്ത്യ കണ്ട മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരിലൊരാളാണെങ്കിലും എക്കാലത്തെയും മികച്ചവനാണെന്ന് ഗംഭീര്‍ വിശേഷിപ്പിച്ചത് വിരാട് കോലിയോടും എം എസ് ധോണിയോടുള്ള അസൂയ കൊണ്ടാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

മുംബൈ: യുവരാജ് സിംഗിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന് പുലിവാല്‍ പിടിച്ച് ഗൗതം ഗംഭീര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായിരുന്ന യുവിയെ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍ എന്ന് ഗംഭീര്‍ വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും എം എസ് ധോണിയെയും സൗരവ് ഗാംഗുലിയെയും വീരേന്ദര്‍ സെവാഗിനെയും വിരാട് കോലിയെയും എല്ലാം മറികടന്നാണ് യുവിയെ ഗംഭീര്‍ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാക്കിയത്.

Scroll to load tweet…

യുവി ഇന്ത്യ കണ്ട മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരിലൊരാളാണെങ്കിലും എക്കാലത്തെയും മികച്ചവനാണെന്ന് ഗംഭീര്‍ വിശേഷിപ്പിച്ചത് വിരാട് കോലിയോടും എം എസ് ധോണിയോടുള്ള അസൂയ കൊണ്ടാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. വിരാട് കോലിയെപ്പോലെ എക്കാലത്തെും മികച്ചൊരു വൈറ്റ് ബോള്‍ ക്രിക്കറ്ററെ മറികടന്ന് യുവിയെ ഇങ്ങനെ വിശേഷിപ്പിക്കണമെങ്കില്‍ കുറച്ച് അസൂയയൊന്നും പോരെന്നാണ് ആരാധകര്‍ പറയുന്നത്.

Scroll to load tweet…

സച്ചിന്‍ നേടിയ 18426 റണ്‍സും 154 വിക്കറ്റുമെല്ലാം മറന്നേക്കു എന്നാണ് ഗംഭീറിന്‍റെ ട്വീറ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്. ഗംഭീറിന് ധോണിയോടും കോലിയോടുമെല്ലാം എന്താണിത്ര അസൂയയയെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. ആരാധകരുടെ പ്രതികരണങ്ങിളൂടെ. 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി അരങ്ങേറിയ യുവരാജ് സിംഗ് 2011ലെ ഏകദിന ലോകകപ്പും 2007ലെ ടി20 ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…