ഇന്ത്യക്കെതിരെ ഞങ്ങള്‍ കളിക്കുമ്പോള്‍ എല്ലായ്പ്പോഴും പറയുന്നൊരു കാര്യമുണ്ട്. കോലിയെയും രോഹിത്തിനെയും ആദ്യമേ പുറത്താക്കണം. കാരണം ഇവര്‍ രണ്ടുപേരും പോയാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ പകുതി കഥ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങളുടെ പദ്ധതികളെല്ലാം എക്കാലത്തും ഇവരെ ചുറ്റിപ്പറ്റിയാണ്. ഇവര്‍ക്കെതിരെ ആക്രമിക്കുക എന്നതാണ് പ്ലാന്‍.
മുംബൈ: ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും വീഴ്ത്തിയാല്‍ തന്നെ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ പകുതി കഥ കഴിയുമെന്ന് മുന്‍ അഫ്ഗാന്‍ നായകന് അസ്ഗര്‍ അഫ്ഗാന്‍. വിരാട് കോലിയെ തുടക്കത്തിലെ പുറത്താക്കിയില്ലെങ്കില്‍ പിന്നീട് പുറത്താക്കാന്‍ ബുദ്ധിമുട്ടാണെന്നും ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനെത്തിയ അസ്ഗര്‍ അഫ്ഗാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഇന്ത്യക്കെതിരെ ഞങ്ങള്‍ കളിക്കുമ്പോള്‍ എല്ലായ്പ്പോഴും പറയുന്നൊരു കാര്യമുണ്ട്. കോലിയെയും രോഹിത്തിനെയും ആദ്യമേ പുറത്താക്കണം. കാരണം ഇവര്‍ രണ്ടുപേരും പോയാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ പകുതി കഥ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങളുടെ പദ്ധതികളെല്ലാം എക്കാലത്തും ഇവരെ ചുറ്റിപ്പറ്റിയാണ്. ഇവര്‍ക്കെതിരെ ആക്രമിക്കുക എന്നതാണ് പ്ലാന്‍.
കാരണം, ഈ രണ്ടുപേരെയും തുടക്കത്തിലെ പുറത്താക്കിയില്ലെങ്കില്‍ പിന്നീട് പുറത്താക്കാന്‍ പാടാണ്. പ്രത്യേകിച്ച് വിരാട് കോലിയെ. സെറ്റായാല്‍ പിന്നെ പുറത്താക്കുക ബുദ്ധിമുട്ടാണ്. ഇരുവരെയും തുടക്കത്തിലെ പുറത്താക്കിയാല്‍ തന്നെ ഏകദിനങ്ങളിലാണെങ്കില്‍ ഇന്ത്യ 100-120 റണ്‍സും ടി20 യിലാണെങ്കില്‍ 60-70 റണ്‍സും കുറച്ചെ സ്കോര്‍ ചെയ്യൂ എന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നു.

ഏഷ്യാ കപ്പില്‍ രോഹിത്തും കോലിയും കളിച്ചിട്ടും ഇന്ത്യ സെമിയില്‍ എത്താതിരുന്നത് ഒരുപക്ഷെ, രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതോടെ ടീം സന്തുലനം തെറ്റിയതുകൊണ്ടാകാം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കിരീടം നേടുമോ എന്ന് പറയുന്നില്ല. പക്ഷെ ഇന്ത്യ മികച്ച ടീമാണ്. ആരാധകര്‍ അവരെ പിന്തുണക്കണം. ഏഷ്യാ കപ്പ് നേടാതിരുന്നത് കൊണ്ട് അവര്‍ മികച്ച ടീമാകാതിരിക്കുന്നില്ലെന്നും അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു.
കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കെ.എൽ.രാഹുൽ
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അഫ്ഗാന്ഡ താരങ്ങളും പാക് താരങ്ങളും കൈയാങ്കളി നടത്തിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു. വിജയാഘോഷം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്, അത് ബാറ്ററായാലും ബൗളറായാലും ശരി. പക്ഷെ അത് ദേഹത്ത് സ്പര്‍ശിച്ചുകൊണ്ടാകരുതെന്നും അസ്ഗര്‍ അഫ്ഗാന്‍ പറഞ്ഞു. ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഗൗതം ഗംഭീര്‍ നായകനായ ഇന്ത്യ ക്യാപിറ്റല്‍സിന്‍റെ താരമാണ് അസ്ഗര്‍ അഫ്ഗാന്‍.
