പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഒടുവില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരം മഴയുടെ ശല്യമില്ലാതെ പൂര്‍ത്തിയാ്ക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. ആദ്യമത്സരം മഴയില്‍ ഒലിച്ചുപോയിരുന്നു. 

പോര്‍ട്ട് ഓഫ് സ്പയ്‌നില്‍ തെളിഞ്ഞ ആകാശമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ പെയ്യാന്‍ നേരിയ സാധ്യത മാത്രമൊള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ടീം ഇലവനിലും മാറ്റം വരുത്തിയേക്കും. ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങിയ ഖലീല്‍ അഹമ്മദിന് പകരം നവ്ദീപ് സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. 

സാധ്യതാ ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, നവ്ദീപ് സൈനി/ഖലീല്‍ അഹമ്മദ്.