Asianet News MalayalamAsianet News Malayalam

ലബുഷാനെയുടെ കരുത്തില്‍ ഓസീസ്; മറുപടി ബാറ്റിങ്ങില്‍ കിവീസിന് മികച്ച തുടക്കം

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 454നെതിരെ ന്യൂസിലന്‍ഡ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട്.

good start for new zealand in final test vs australia
Author
Sydney NSW, First Published Jan 4, 2020, 2:17 PM IST

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 454നെതിരെ ന്യൂസിലന്‍ഡ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട്. ടോം ലാഥം (26), ടോം ബ്ലണ്ടല്‍ (34) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓസീസിന് മര്‍നസ് ലബുഷാനെയുടെ ഇരട്ട സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കോളിന്‍ ഡി ഗ്രാന്‍ഹോം, നീല്‍ വാഗ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

തകര്‍പ്പന്‍ ഫോം തുടരുന്ന ലബുഷാനെയുടെ ആദ്യ ഇരട്ട സെഞ്ചുറിയാണിത്. പുതുവര്‍ഷത്തെ കന്നി ഇരട്ട സെഞ്ചുറിയും താരം സ്വന്തമാക്കി. ലബുഷാനെയ്ക്ക് പുറമെ സ്റ്റീവന്‍ സ്മിത്ത് (63), ഡേവിഡ് വാര്‍ണര്‍ (45) എന്നിവരും ഓസീസ് ഇന്നിങ്‌സില്‍ തിളങ്ങി. മൂന്നിന് 283 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിവസം ആരംഭിച്ചത്. 130 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ലബുഷാനെ അധികം വൈകാതെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. 14ാം ടെസ്റ്റ് മാത്രം കളിക്കുന്ന ലബുഷാനെയുടെ നാലാം സെഞ്ചുറിയാണിത്. 19 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 

മാത്യൂ വെയ്ഡ് (22), ട്രാവിസ് ഹെഡ് (10), ടിം പെയ്ന്‍ (35), ജയിംസ് പാറ്റിന്‍സണ്‍ (2), പാറ്റ് കമ്മിന്‍സ് (8), മിച്ചല്‍ സ്റ്റാര്‍ക് (22) എന്നിവരാണ് ഇന്ന് പുറത്തായ താരങ്ങള്‍. നതാന്‍ ലിയോണ്‍ (6) പുറത്താവാതെ നിന്നു. വാര്‍ണര്‍, ജോ ബേണ്‍സ് (18), സ്മിത്ത് എന്നിവര്‍ ഇന്നലെ പുറത്തായിരുന്നു.

ഗ്രാന്‍ഹോമിനും വാഗ്നര്‍ക്കും പുറമെ ടോഡ് ആസ്റ്റലെ രണ്ടും മാറ്റ് ഹെന്റി, വില്യം സോമര്‍വില്ലെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സിഡ്‌നിയില്‍ മറുപടി ആരംഭിച്ച ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 12 റണ്‍സെടുത്തിട്ടുണ്ട്. ടോം ലാഥം (12), ടോം ബ്ലണ്ടല്‍ (0) എന്നിവരാണ് ക്രീസില്‍.

Follow Us:
Download App:
  • android
  • ios