രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെതിരെ സൗരാഷ്ട്രയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തിട്ടുണ്ട്. ഹര്‍വിക് ദേശായ് (37), അവി ബരോത് (39) എന്നിവരാണ് ക്രീസില്‍.

ബംഗാളിനെ അഭിമന്യു ഈശ്വരനും രാജികോട്ടിനെ ജയദേവ് ഉനദ്ഖട്ടുമാണ് നയിക്കുന്നത്. 1989-90 സീസണിന് ശേഷം ആദ്യ കിരീടമാണ് ബംഗാളിന്റെ ലക്ഷ്യം. എട്ട് വര്‍ഷത്തിനിടെ സൗരാഷ്ട്രയുടെ നാലാം രഞ്ജി ഫൈനലാണിത്. സൗരാഷ്ട്ര ടീമില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും ബംഗാള്‍ നിരയില്‍ ഇന്ത്യന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹയും കളിക്കുന്നുണ്ട്.

സെമിയില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാണ് സൗരാഷ്ട്ര കലാശപ്പോരിന് യോഗ്യത നേടിയത്. ബംഗാള്‍ കര്‍ണാടകയെയാണ് തോല്‍പ്പിച്ചത്. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ 92 റണ്‍സിനായിരുന്നു സൗാരഷ്ട്രയുടെ ജയം. ബംഗാള്‍ 174 റണ്‍സിനാണ് കര്‍ണാടകയെ തോല്‍പ്പിച്ചു.