Asianet News MalayalamAsianet News Malayalam

അയ്യരും രാഹുലും നിറഞ്ഞാടി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ (33 പന്തില്‍ 62), കെ എല്‍ രാഹുല്‍ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

good total for india in final t20 vs bangladesh
Author
Nagpur, First Published Nov 10, 2019, 8:44 PM IST

നാഗ്പൂര്‍:ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ (33 പന്തില്‍ 62), കെ എല്‍ രാഹുല്‍ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷഫിയുള്‍ ഇസ്ലാം, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് ജയിക്കുന്നവര്‍ പരമ്പര നേടാം. 

രോഹിത് ശര്‍മ (2), ശിഖര്‍ ധവാന്‍ (19), ഋഷഭ് പന്ത് (6) എന്നിങ്ങനെയാണ് മറ്റുള്ളതാരങ്ങളുടെ സ്‌കോറുകള്‍. മനീഷ് പാണ്ഡെ (13 പന്തില്‍ 22), ശിവം ദുബെ (എട്ട് പന്തില്‍ 9) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നേരിട്ട ആറാം പന്തില്‍ തന്നെ രോഹിത് പുറത്തായി. ഷഫിയുളിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 

പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- ശ്രേയസ് സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അല്‍ അമീനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ മിഡ് ഓഫില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. പിന്നീടെത്തിയ പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 

നേരത്തെ, മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന്‍ ടീമിലെത്തി. 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, മുഹമ്മദ് നെയിം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അമിനുള്‍ ഇസ്ലാം, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍.

Follow Us:
Download App:
  • android
  • ios