Asianet News MalayalamAsianet News Malayalam

ഒരു നിമിഷം വികാരഭരിതനായി; 'സ്‌പെഷ്യല്‍' സെഞ്ചുറിയെക്കുറിച്ച് രഹാനെ

ആന്‍റിഗ്വ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലായായിരുന്നു രഹാനെയുടെ സെഞ്ചുറി

Got Emotional After Antigua Hundred says Rahane
Author
jamaica, First Published Aug 30, 2019, 2:13 PM IST

ജമൈക്ക: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ ടെസ്റ്റ് സെഞ്ചുറി നേടിയത്. ആന്‍റിഗ്വയില്‍ വിന്‍ഡീസിനെതിരെയായിരുന്നു രഹാനെ മൂന്നക്കം കണ്ടത്. കരിയറിലെ സ്‌പെഷ്യല്‍ സെഞ്ചുറിയാണ് ആന്‍റിഗ്വയിലേത് എന്ന് രഹാനെ പറയുന്നു. 

'ടെസ്റ്റ് കരിയറിലെ 10-ാം സെഞ്ചുറി അല്‍പം സ്‌പെഷ്യലാണ്. ഞാന്‍ കുറച്ച് വികാരഭരിതനായി. സ്വാഭാവികമായിരുന്നു ആഹ്‌ളാഹ പ്രകടനം, പ്രത്യേക ആഘോഷത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. 10-ാം സെഞ്ചുറിക്കായി രണ്ട് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. എല്ലാ പരമ്പരകള്‍ക്കും മുന്‍പുള്ള ഒരുക്കം പ്രധാനമാണ്. അത് കഴിഞ്ഞ രണ്ട് വര്‍ഷവും ചെയ്തുകൊണ്ടിരുന്നതായും' രഹാനെ പറഞ്ഞു. 

ആന്‍റിഗ്വ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു രഹാനെയുടെ സെഞ്ചുറി. 242 പന്തില്‍ 102 റണ്‍സെടുത്ത് രഹാനെ പുറത്തായി. രഹാനെയുടെ ബാറ്റിംഗ് കരുത്തില്‍ മികച്ച ലീഡ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യ 318 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. ആദ്യ ഇന്നിംഗ്‌സില്‍ സമ്മര്‍ദ്ധഘട്ടത്തില്‍ നിര്‍ണായകമായ 81 റണ്‍സും രഹാനെ അടിച്ചെടുത്തു. ഇതോടെ മാന്‍ ഓഫ് മാച്ച് പുരസ്‌കാരം രഹാനെ സ്വന്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios