Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പേസ് നിരക്ക് ഏത് ടീമിനെയും എറിഞ്ഞിടാനാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ഇന്ത്യ തകര്‍ത്തപുവിട്ട വെസ്റ്റ് ഇന്‍ഡീസിനെ വിലകുറച്ചു കണ്ടതാണ് ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും സ്വാന്‍

Graeme Swann says Indian pacers will bowl out any team cheaply
Author
Kolkata, First Published Jul 15, 2020, 7:46 PM IST

കൊല്‍ക്കത്ത: ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസാക്രമണത്തിന് ഏത് എതിരാളികളെയും കുറഞ്ഞ സ്കോറില്‍ പുറത്താക്കാനാവുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. ബുമ്രക്കൊപ്പം ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും കൂടി ചേരുന്ന ഇന്ത്യന്‍ പേസ് നിര അവിശ്വസനീയ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും സ്വാന്‍ പറഞ്ഞു.

ആഷസ് പരമ്പര നടക്കുന്ന സമയമത്തായതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്ത മികവ് ഇംഗ്ലണ്ടിന് കാണാന്‍ കഴിഞ്ഞില്ല. അവിശ്വസനീയ ഫോമിലായിരുന്നു ആ പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. പ്രത്യേകിച്ച് ജസ്പ്രീത് ബുമ്രയുടെ പ്രകടനം. ഇന്ത്യ തകര്‍ത്തപുവിട്ട വെസ്റ്റ് ഇന്‍ഡീസിനെ വിലകുറച്ചു കണ്ടതാണ് ഇപ്പോള്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും സ്വാന്‍ പറഞ്ഞു.
 
Graeme Swann says Indian pacers will bowl out any team cheaply
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ടീം സെലക്ഷനിലും ഇംഗ്ലണ്ടിന് പിഴച്ചു. സ്റ്റുവര്‍ട്ട് ബ്രോഡിനെ തഴഞ്ഞത് തിരിച്ചടിയായി. ഒരു ദിവസം മോശം പന്തുകളൊന്നുമെറിയാതെ 25 ഓവര്‍ എറിയാന്‍ കഴിയുന്ന ഒരു ബൗളറുണ്ടെങ്കില്‍ അത് സ്റ്റുവര്‍ട്ട് ബ്രോഡാണ്. ജെയിംസ് ആന്‍ഡേഴ്സണ് പറ്റിയ പങ്കാളിയും ബ്രോഡ് ആണ്. ഇംഗ്ലണ്ടിന് ജയിക്കണമെങ്കില്‍ ബ്രോഡും ആന്‍ഡേഴ്സണും വേണം. അവര്‍ക്ക് ഇപ്പോഴും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് അവരെ ഒഴിവാക്കിയത്.

ജോ റൂട്ട് രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന് കരുത്താകും. ദീര്‍ഘകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതിനുശേഷം കളിക്കാനിറങ്ങുന്നത് റൂട്ടില്‍ സമ്മര്‍ദ്ദമുണ്ടാക്കും. രണ്ടാം ടെസ്റ്റിനുള്ള ടീമിലെങ്കിലും ബ്രോഡിനെ ഉള്‍പ്പെടുത്തണമെന്നും സ്വാന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios