സഞ്ജു ഇത് രണ്ടാം തവണയാണ് ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നത്. 2008ലെ ആദ്യ സീസണില്‍ കിരീടം നേടിയതില്‍ പിന്നെ രാജസ്ഥാന് നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല.
ചെന്നൈ: ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാല്‍ ഫൈനല്‍ പ്രവേശത്തിനപ്പുറത്തേക്ക് മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് സ്വന്തമാക്കാം. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 2021 ഐപിഎല്‍ സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായത്. അന്ന് മുതല്‍ സഞ്ജു മലയാളികള്‍ക്ക് മാത്രമല്ല രാജസ്ഥാനിലും പ്രിയപ്പെട്ട താരം.
സഞ്ജു ഇത് രണ്ടാം തവണയാണ് ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നത്. 2008ലെ ആദ്യ സീസണില്‍ കിരീടം നേടിയതില്‍ പിന്നെ രാജസ്ഥാന് നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. 2022 ലെ ഫൈനലില്‍ കൈ അകലെ കിരീടം നഷ്ടമായി. ഈ സീസണില്‍ കപ്പ് ഉയര്‍ത്താന്‍ രണ്ട് ജയങ്ങള്‍ മാത്രം അകലെയാണ് രാജസ്ഥാന്‍. സഞ്ജു ഇത് നേടുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടാം ക്വാളിഫയറിന് ചെന്നൈയില്‍ ഇറങ്ങുന്‌പോള്‍ സഞ്ജു ലക്ഷ്യമിടുന്നത് ഫൈനല്‍ മാത്രമല്ല. മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്.
രാജസ്ഥാന് റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനാകാന്‍ ഒരൊറ്റ ജയം മതി. നിലവില്‍ രാജസ്ഥാന് വേണ്ടി 31 വിജയങ്ങള്‍ സമ്മാനിച്ച സാക്ഷാല്‍ ഷെയ്ന്‍ വോണിനൊപ്പമാണ് സഞ്ജു. 18 വിജയങ്ങള്‍ സമ്മാനിച്ച രാഹുല്‍ ദ്രാവിഡ് മൂന്നും 15 വിജയങ്ങളുള്ള സ്റ്റീവ് സ്മിത്ത് നാലും സ്ഥാനങ്ങളിലാണ്. സഞ്ജു ഈ സീസണില്‍ തന്നെ ചരിത്രം കുറിക്കുമോ. കാത്തിരുന്ന് കാണാം.
രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

