Asianet News MalayalamAsianet News Malayalam

കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി; മത്സരം മുടങ്ങിയാല്‍ ആര് ഫൈനലിന് യോഗ്യത നേടും?

ഐപിഎല്ലില്‍ ഇരുവരും 19 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 10 തവണയും ജയം ഹൈദരാബാദിനൊപ്പമായിരുന്നു.

rain threaten for rajasthan royals vs sunrisers hyderabad second qualifier
Author
First Published May 24, 2024, 2:33 PM IST

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് വൈകിട്ട് 7.30ന് ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് മടങ്ങാം. ഞായറാഴ്ച്ച ചെന്നൈയില്‍ തന്നെയാണ് ഫൈനല്‍. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും പത്തോവര്‍ ക്രീസില്‍ നിന്നാല്‍ സഞ്ജുവിന്ര്‍റെ കണക്കുകൂട്ടല്‍ തെറ്റും. പിന്നാലെ ഹെന്റിച്ച് ക്ലാസനും ക്രീസിലെത്താനുണ്ട്. ടോസ് നേടുന്നവര്‍ ബൌളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യത. സീസണില്‍ ചെന്നൈയിലെ ഏഴ് കളിയില്‍ അഞ്ചിലും ജയിച്ചത് രണ്ടാമത് ബാറ്റെടുത്തവര്‍.

ഐപിഎല്ലില്‍ ഇരുവരും 19 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 10 തവണയും ജയം ഹൈദരാബാദിനൊപ്പമായിരുന്നു. ഒമ്പത് മത്സരങ്ങള്‍ രാജസ്ഥാന്‍ ജയിച്ചു. അവസാനം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദിനായിരുന്നു. സീസണില്‍ നടന്ന ത്രില്ലറില്‍ അവസാന പന്തിലായിരുന്നു ഹൈദരാബാദിന്റെ ജയം. കളിക്കിടെ മഴയെത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഐപിഎല്ലില്‍ പ്രാഥമിക റൌണ്ടില്‍ അവസാനത്തെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു.

താളം കണ്ടെത്താനാവാതെ സഞ്ജുവും കഡ്‌മോറും! ഹൈദരാബാദിനെതിരെ ക്വാളിഫയറില്‍ രാജസ്ഥാന്റെ സാധ്യതാ ഇലവന്‍

ചെന്നൈയില്‍ നേരിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്കാണ് മഴയുണ്ടാകമെന്നാണ് റീജണല്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാനാകുമെന്നാണ് വിശ്വാസം. മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രാഥമിക റൌണ്ടില്‍ കൂടുതല്‍ പോയിന്‍റ് നേടിയ ടീം ഫൈനലിന് യോഗ്യത നേടും.ഹൈദരാബാദിനും രാജസ്ഥാനും 17 പോയിന്‍റാണ് ഉണ്ടായിരുന്നത്.  എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മുന്നിലുള്ള ടീം ഫൈനലിലെത്തും. ഹൈദരാബാദിന്, രാജസ്ഥാനേക്കാള്‍ നെറ്റ് റണ്‍റേറ്റുണ്ട്. ഹൈദരാബാദ് രണ്ടാം സ്ഥാനത്തും രാജസ്ഥാന്‍ മൂന്നാമതുമായിരുന്നു. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

Latest Videos
Follow Us:
Download App:
  • android
  • ios