സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ 70(), ആരോണ്‍ ഫിഞ്ച് (43) എന്നിവരാണ് ക്രീസില്‍. ലക്ഷണം കണ്ടിട്ട് ആദ്യ ഏകദിനത്തിലെ പോലെ മികച്ച സ്‌കോറിലേക്കാണ് ഓസീസ് നീങ്ങൂന്നത്. ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ഓസീസ് ജയിച്ചിരുന്നു.

വാര്‍ണര്‍ ഇതുവരെ മൂന്ന് സിക്‌സും ആറ് ഫോറും നേടി. ഫിഞ്ചിന്റെ അക്കൗണ്ടില്‍ അഞ്ച് ബൗണ്ടറികളുണ്ട്. ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ താരമാണ് ഫിഞ്ച്. നേരത്തെ ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓസീസ് ഒരു മാറ്റം വരുത്തി. പരിക്കേറ്റ് മാര്‍കസ് സ്റ്റോയിനിസിന് പകരം മോയ്‌സസ് ഹെന്റിക്വെസ് ടീമിലെത്തി. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ജസ്പ്രീത് ബുമ്ര, യൂസ്വേന്ദ്ര ചാഹല്‍.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷാനെ, ഗ്ലെന്‍ മാക്സ്വെല്‍, മോയ്സസ് ഹെന്റിക്വസ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.