പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് ഇരുവരും. ഗുജറാത്ത് നാലാതും ആര്‍സിബി അഞ്ചാം സ്ഥാനത്തുമാണ്. ആര്‍സിബി ഒരു മാറ്റവുമായിട്ടാണ് ഇറങ്ങുന്നത്.

മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ജെയന്റ്‌സ് ആദ്യം ബാറ്റ് ചെയ്തു. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ സ്‌നേഹ് റാണ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് ഇരുവരും. ഗുജറാത്ത് നാലാതും ആര്‍സിബി അഞ്ചാം സ്ഥാനത്തുമാണ്. ആര്‍സിബി ഒരു മാറ്റവുമായിട്ടാണ് ഇറങ്ങുന്നത്. രേണുക സിംഗിന് പകരം പ്രീതി ബോസ് ടീമിലെത്തി. ഗുജറാത്തും ഒരു മാറ്റം വരുത്തി. മാന്‍സി ജോഷിക്ക് പകരം സബിനേനി മേഘ്‌ന ടീമിലെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സോഫി ഡിവൈന്‍, സ്മൃതി മന്ദാന, എല്ലിസ് പെറി, ഹീതര്‍ നൈറ്റ്, റിച്ചാ ഘോഷ്, കനിക അഹൂജ, ശ്രേയങ്ക പാട്ടീല്‍, ദിശ കസത്, മേഗന്‍ ഷട്ട്, ആശ ശോഭന, പ്രീതി ബോസ്. 

ഗുജറാത്ത് ജെയ്ന്റ്‌സ്: സോഫിയ ഡംഗ്ലി, ലൗറ വോള്‍വാര്‍ട്ട്, ഹര്‍ലീന്‍ ഡിയോള്‍, അഷ്‌ലി ഗാര്‍ഡ്‌നര്‍, ദയാലന്‍ ഹേമലത, സബിനേനി മേഘ്‌ന, സുഷ്മ വര്‍മ, കിം ഗാര്‍ത്, സ്‌നേഹ് റാണ, തനുജ കന്‍വാര്‍, അശ്വനി കുമാരി.

മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി

വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിസ് ആദ്യ തോല്‍വി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ 127ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് മുംബൈയെ തകര്‍ത്തത്. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റണ്‍സ് റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ (25), ഇസി വോംഗ് (32) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗില്‍ യുപി 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

രണ്ടാം ഏകദിനം; വമ്പന്‍ അഴിച്ചുപണിക്ക് ഓസീസ്, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും, ടീം ഇന്ത്യ ഭയക്കണം