പരിക്ക് മാറിയെത്തുന്ന ഡേവിഡ‍് വാര്‍ണര്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതാണ് ഇതിലൊന്ന്

വിശാഖപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് നടക്കുകയാണ്. ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഓസീസിന് വിശാഖപട്ടണത്ത് ജയിച്ചേ മതിയാകൂ. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങള്‍ക്ക് ഓസീസ് മുതിര്‍ന്നേക്കും. 

പരിക്ക് മാറിയെത്തുന്ന ഡേവിഡ‍് വാര്‍ണര്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതാണ് ഇതിലൊന്ന്. വാര്‍ണര്‍ മടങ്ങിവരുമ്പോള്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ടീമില്‍ നിന്ന് പുറത്താവാനാണ് സാധ്യത. വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ് ഓപ്പണര്‍ സ്ഥാനത്ത് തുടരുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മിന്നല്‍ ഫിഫ്റ്റി കണ്ടെത്തിയ മിച്ചല്‍ മാര്‍ഷ് മൂന്നാം നമ്പറിലേക്ക് ഇറങ്ങും. നായകന്‍ സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നീ ബാറ്റിംഗ് മതിലുകള്‍ പിന്നാലെയെത്തുമ്പോള്‍ ഫോം കണ്ടെത്തേണ്ടത് ഇരുവര്‍ക്കും നിര്‍ണായകം. ഓള്‍റൗണ്ടര്‍മാരായി കാമറൂണ്‍ ഗ്രീനും, ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് അലക്‌സ് ക്യാരി തിരിച്ചെത്തിയേക്കും. ഇതോടെ ജോഷ് ഇംഗ്ലിസ് പുറത്താകും. ആദം സാംപ, ഷോണ്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ടീമില്‍ തുടരും. ഇതില്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ സ്‌പെല്‍ അതിജീവിക്കുകയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. 

ഓസീസ് സാധ്യതാ ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആദം സാംപ, ഷോണ്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്. 

ഓസ്ട്രേലിയന്‍ സ്‌ക്വാഡ്: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്‌മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, ഷോണ്‍ അബോട്ട്, ആഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആദം സാംപ. 

വിശാഖപ്പട്ടണത്ത് കാത്തിരിക്കുന്നത് റണ്‍ മഴയെ വിക്കറ്റ് പെയ്ത്തോ, പിച്ച് റിപ്പോര്‍ട്ട്, കാലവസ്ഥാ പ്രവചനം