Asianet News MalayalamAsianet News Malayalam

വലിയ മാറ്റങ്ങളില്ലാതെ ഗുജറാത്ത് ടൈറ്റന്‍സ്! വില്യംസണ്‍ കരുത്ത്; ദൗര്‍ബല്യം ബൗളിംഗ് വകുപ്പില്‍

മുഹമ്മദ് ഷമി, ശിവം മാവി, ഹാര്‍ദിക് പാണ്ഡ്യ, ജോഷ്വാ ലിറ്റില്‍ തുടങ്ങിയ പേസര്‍മാര്‍ ടീമിന്റെ കരുത്താണ്. വില്യംസണ്‍, മില്ലര്‍, റാഷിദ് എന്നിവര്‍ പ്ലയിംഗ് ഇലവനിലെത്താനുള്ള സാഹചര്യത്തില്‍ ഒരു ഓവര്‍സീസ് താരം ശേഷിക്കുന്നുള്ളൂ. ആ സ്ഥാനത്തിന് വേണ്ടി ജോഷ്വാ ലിറ്റില്‍, ഒഡെയ്ന്‍ സ്മിത്ത് എന്നിവര്‍ മത്സരിക്കേണ്ടിവരും.

gujarat titans team analysis and probable eleven for upcoming ipl season saa
Author
First Published Mar 28, 2023, 2:23 PM IST

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തുകയെന്ന വലിയ വെല്ലുവിളിയുമായാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. മാര്‍ച്ച് 31ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് നിലവിലെ ചാംപ്യന്‍മാരുടെ എതിരാളികള്‍. എതിരാളികളെയെല്ലാം അമ്പരപ്പിച്ചാണ് ഹാര്‍ദിക് പണ്ഡ്യയുടെ ഗുജറാത്ത് അരങ്ങേറ്റ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചത് ഏഴ് വിക്കറ്റിന്. കിരീടം നിലനിര്‍ത്താന്‍ ടൈറ്റന്‍സ് രണ്ടാം സീസണിനിറങ്ങുന്‌പോള്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. ആശിഷ് നെഹ്‌റ മുഖ്യ പരിശീലകനായി തുടരുമ്പോ ബാറ്റിംഗ് കോച്ചായി ഗാരി കേഴ്സ്റ്റണും ഒപ്പമുണ്ട്. ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാം...

ബാറ്റിംഗ്

ബാറ്റിംഗ്് തന്നെയാണ് ഗുജറാത്തിന്റെ കരുത്ത്. മുന്നില്‍ നിന്ന് നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും. തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, മാത്യു വെയ്ഡ്, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, കെ എസ് ഭരത്, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍മാര്‍) എന്നിങ്ങനെ പോകുന്നു ഗുജറാത്തിന്റെ ബാറ്റിംഗ് നിര. റാഷിദ് ഖാനും ഒഡെയ്ന്‍ സ്മിത്തും ബാറ്റേന്താന്‍ കരുത്തുള്ളവരാണ്. നാല് ഓവര്‍സീസ് താരങ്ങള്‍ക്കെ കളിക്കാന്‍ കഴിയൂവെന്നുള്ളതുകൊണ്ട് ആരൊക്കെ പ്ലയിംഗ് ഇലവനിലുണ്ടാകുമെന്ന് കണ്ടറിയണം. റാഷിദ് ഖാന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്ക് സ്ഥാനമുറപ്പാണ്. മാത്യൂ വെയ്ഡും വില്യംസണും സ്ഥാനത്തിനായി മത്സരിക്കേണ്ടി വരും. കഴിഞ്ഞ സീസണില്‍ ഫോമിലെത്താന്‍ വിഷമിച്ച വെയ്ഡിനേക്കാള്‍ സാധ്യത വില്യംസണിനാണ് ബാറ്റിംഗും ബൗളിംഗും പരിഗണിച്ച് ഒഡെയ്ന്‍ സ്മിത്തിനും സ്ഥാനം നല്‍കിയേക്കും. ഗില്ലിനൊപ്പം ഭരത് അല്ലെങ്കില്‍ സാഹ ഓപ്പണ്‍ ചെയ്യാനെത്തും. മൂന്നാമനായി വില്യംസണെത്തും.
 
ബൗളിംഗ് 

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും ഗുജറാത്ത് പിന്നിലല്ല. മുഹമ്മദ് ഷമി, ശിവം മാവി, ഹാര്‍ദിക് പാണ്ഡ്യ, ജോഷ്വാ ലിറ്റില്‍ തുടങ്ങിയ പേസര്‍മാര്‍ ടീമിന്റെ കരുത്താണ്. വില്യംസണ്‍, മില്ലര്‍, റാഷിദ് എന്നിവര്‍ പ്ലയിംഗ് ഇലവനിലെത്താനുള്ള സാഹചര്യത്തില്‍ ഒരു ഓവര്‍സീസ് താരം ശേഷിക്കുന്നുള്ളൂ. ആ സ്ഥാനത്തിന് വേണ്ടി ജോഷ്വാ ലിറ്റില്‍, ഒഡെയ്ന്‍ സ്മിത്ത് എന്നിവര്‍ മത്സരിക്കേണ്ടിവരും. അല്‍സാരി ജോസഫാണ് ടീമിലെ മറ്റൊരു ഓവര്‍സീസ് പേസര്‍. സ്പിന്നറായി റാഷിദിന് പുറമെ സായ് കിഷോര്‍, ജയന്ത് യാദവ് എന്നിവരേയും ഉപയോഗിക്കാം.

ദൗര്‍ബല്യം

ഓവര്‍സീസ് ബാറ്റര്‍മാരുടെ ഫോമാണ് പ്രധാന പ്രശ്‌നം. മില്ലറൊഴികെ മറ്റാരയേും വിശ്വസിക്കാനാവില്ല. വെയ്ഡ് കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച കെയ്ന്‍ വില്യംസണും കാര്യമായൊന്നും ചെയ്തില്ല. ബൗളിംഗിലേക്ക് വന്നാല്‍ പരിചയസമ്പന്നായ വിദേശ പേസറില്ല. അവസാനവര്‍ഷം ലോക്കി ഫെര്‍ഗൂസണ് പ്രധാന റോളുണ്ടായിരുന്നു. ലോക്കിക്ക് പകരമെത്തുന്ന ജോഷ്വാ ലിറ്റിലിന് പരിചയസമ്പത്തില്ല.

ഗുജറാത്ത് സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ/ കെ എസ് ഭരത്, കെയ്ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്/ ജോഷ്വാ ലിറ്റില്‍, മുഹമ്മദ് ഷമി, ശിവം മാവി, സായ് കിഷോര്‍. 

ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, സായ് സുദര്‍ശന്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ, വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, പ്രദീപ് സാങ്വാന്‍, ദര്‍ശന്‍ നല്‍കണ്ടെ, ജയന്ത് യാദവ്, ആര്‍ സായ് കിഷോര്‍, നൂര്‍ അഹമ്മദ്, കെയ്ന്‍ വില്യംസണ്‍, ഒഡെയ്ന്‍ സ്മിത്ത്, കെഎസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, ജോഷ്വ ലിറ്റില്‍, മോഹിത് ശര്‍മ.

ഞാനിപ്പോള്‍ മദ്യപിക്കാറില്ല, എന്നാല്‍ മുമ്പ് ഇങ്ങനെ ആയിരുന്നില്ല! ചിട്ടയില്ലാതിരുന്ന ഭൂതകാലത്തെ കുറിച്ച് കോലി

Follow Us:
Download App:
  • android
  • ios