Asianet News MalayalamAsianet News Malayalam

ഞാനിപ്പോള്‍ മദ്യപിക്കാറില്ല, എന്നാല്‍ മുമ്പ് ഇങ്ങനെ ആയിരുന്നില്ല! ചിട്ടയില്ലാതിരുന്ന ഭൂതകാലത്തെ കുറിച്ച് കോലി

ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയര്‍ റൗണ്ട് ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഒരു ഡാന്‍സ് വേദിയില്‍ ആരാണ് കൂടുതല്‍ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. 

former indian captain virat kohli on his old drinking habits and party days saa
Author
First Published Mar 28, 2023, 12:49 PM IST

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കായികക്ഷമതയുടെ കാര്യത്തില്‍ ഒന്നാമനാണ് വിരാട് കോലി. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അദ്ദേഹം ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ശരീരം ഫിറ്റായി നില്‍ക്കുന്നതും. 34കാരനായ കോലി ഇന്ന് യുവ ക്രിക്കറ്റര്‍മാരുടെ റോള്‍ മോഡലാണ്. എന്നാല്‍ കോലി കരിയര്‍ തുടങ്ങുന്ന സമയം അത്ര മികച്ചതൊന്നും ആയിരുന്നില്ല. യുവാവായിരിക്കുമ്പോള്‍ നല്ല ക്രമമില്ലാത്ത രീതിയില്‍ ഭക്ഷണം കഴിക്കുമായിരുന്നുവെന്നാണ് കോലി പറയുന്നത്. ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കുന്നതിന് മുമ്പ് സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുമായിരുന്നുവെന്നും കോലി സമ്മതിക്കുന്നു.

അദ്ദേഹത്തിന്റെ പഴയ ശീലങ്ങളും തുറന്നുപറയുകയാണ് കോലി. ഐപിഎല്ലിനായി ബെംഗളൂരുവിലേക്ക് തിരിക്കുന്നതിന് മുമ്പ് 2023ലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് ചടങ്ങില്‍ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു കോലി. ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയര്‍ റൗണ്ട് ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഒരു ഡാന്‍സ് വേദിയില്‍ ആരാണ് കൂടുതല്‍ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. 

കോലി അത്ഭുതത്തോടെ 'ഞാനോ' എന്ന് അനുഷ്‌കയോട് ചോദിക്കുന്നുണ്ട്. പിന്നാലെയാണ് കോലി തന്റെ പഴയ കഥ വ്യക്തമാക്കിയത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഞാനിനി മദ്യപിക്കില്ല. പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല. പാര്‍ട്ടിക്ക് പോകുന്നതിന് മുമ്പ് രണ്ടെണ്ണം കഴിച്ചിട്ട് പോയാല്‍ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. ആ വേദി കയ്യിലെടുക്കാന്‍ സാധിക്കുമായിരുന്നു. അപ്പോള്‍ ആളുകളെ എന്നെ ശ്രദ്ധിക്കാറുണ്ടെങ്കില്‍ പോലും അതെനിക്ക് കുഴപ്പമില്ലായിരുന്നു. ഇപ്പോഴില്ല, പഴയ കാര്യമാണ് ഞാന്‍ പറഞ്ഞത്.'' കോലി വ്യക്തമാക്കി.

ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ് കോലി. തന്റെ യഥാര്‍ഥ ഫോമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് വിരാട് കോലി. ആരാധകര്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും കോലി ഉറപ്പ് നല്‍കി. വമ്പന്‍ താരങ്ങളുണ്ടായിട്ടും ഇതുവരെ ഐപിഎല്‍ കിരീടത്തില്‍ തൊടാന്‍ ഭാഗ്യം കിട്ടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ബാറ്റിംഗ് ഫോം വീണ്ടെടുത്താണ് ഇത്തവണ ഐപിഎല്ലിന് എത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരാധകരുടെ ആവേശത്തിന് മുന്നില്‍ കളിക്കാനിറങ്ങുന്നത് ഊര്‍ജ്ജം പകരുമെന്നും കോലി. ഏപ്രില്‍ രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യമത്സരം.

ഉമ്രാന് ലോകകപ്പ് ടീമില്‍ ഇടമില്ലെ, വെറുതെയിരിക്കുന്ന ബുമ്രക്കും ധവാനും കോടികള്‍, വാര്‍ഷിക കരാറിനെതിരെ ആരാധകര്‍

Follow Us:
Download App:
  • android
  • ios