സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 61 പന്തില്‍ 109 റണ്‍സടിച്ചാണ് 18കാരനായ മക്കെയോണ്‍ ചരിത്രം തിരുത്തിയത്. 2019ല്‍ അഫ്ഗാനിസ്ഥാന്‍റെ ഹസ്രത്തുള്ള സാസായ് 20 വയസും 337 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മക്കെയോണ്‍ തകര്‍ത്തത്. അയര്‍ലന്‍ഡിനെതിരെ സാസായ് 62 പന്തില്‍ 162 റണ്‍സടിച്ചാണ് റെക്കോര്‍ഡിട്ടത്. 

പാരീസ്: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഫ്രാന്‍സിന്‍റെ കൗമാരതാരം. 2024ലെ ടി20 ലോകകപ്പിനുള്ള യൂറോപ്പിലെ പ്രദേശിക യോഗ്യതാ ടൂര്‍ണമെന്‍റില്‍ സ്വിറ്റ്സ‌ര്‍ലന്‍ഡിനെതിരെ സെഞ്ചുറി നേടിയ ഫ്രാന്‍സിന്‍റെ ഗുസ്താവ് മക്കെയോണ്‍ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 61 പന്തില്‍ 109 റണ്‍സടിച്ചാണ് 18കാരനായ മക്കെയോണ്‍ ചരിത്രം തിരുത്തിയത്. 2019ല്‍ അഫ്ഗാനിസ്ഥാന്‍റെ ഹസ്രത്തുള്ള സാസായ് 20 വയസും 337 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് മക്കെയോണ്‍ തകര്‍ത്തത്. അയര്‍ലന്‍ഡിനെതിരെ സാസായ് 62 പന്തില്‍ 162 റണ്‍സടിച്ചാണ് റെക്കോര്‍ഡിട്ടത്.

ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലുള്ള മക്കെയോണ്‍ ഞായറാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില്‍ 54 പന്തില്‍ 76 റണ്‍സടിച്ചിരുന്നു. മക്കെയോണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തില്‍ ഫ്രാന്‍സ് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഫ്രാന്‍സ് മക്കെയോണിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.

സഞ്ജുവിന്‍റെ ബാറ്റിംഗിന് ഇയാൻ ബിഷപ്പിന്റെ കമന്‍ററി; അതൊരു ഒന്നൊന്നര ഫീലെന്ന് ആരാധകർ

158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്വിസ് ടീം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. സ്വിസ് ക്യാപ്റ്റന്‍ ഫഹീര്‍ നാസിര്‍(46 പന്തില്‍ 67) അവസാന മൂന്ന് പന്തില്‍ 12 റണ്‍സടക്കം 16 പന്തി്ല‍ 48 റണ്‍സുമായി പുറത്താകാതെ നിന്ന അലി നയ്യരുമാണ് സ്വിസിന് ആവേശജയം ഒരുക്കിയത്. ബൗളിംഗിലും തിളങ്ങിയ നയ്യര്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തിരുന്നു.

ഗ്രൂപ്പ് ബിയില്‍ നോര്‍വെ, ചെക്ക് റിപ്പബ്ലിക്ക്, എസ്റ്റോണിയ എന്നീ ടീമുകളാണ് ഫ്രാന്‍സിനും സ്വിറ്റ്സര്‍ലന്‍ഡിനും പുറമെ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. നോര്‍വെയാണ് ഗ്രൂപ്പില്‍ ഒന്നാമത്.ഫ്രാന്‍സാണ് രണ്ടാമത്.