താരത്തോട് ഐസൊലേഷനില്‍ പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റു നടപടികള്‍ ഉണ്ടാകുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. 

ലണ്ടന്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് ഐസൊലേഷനില്‍. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ടീമിനൊപ്പമുണ്ട് ഹഫീസ്. എന്നാല്‍ താരം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഒരിക്കിയ ബയോ സെക്യൂര്‍ ബബിളില്‍ നിന്ന് പുറത്തുപോയതാണ് വിനയായത്. ഇതോടെ താരത്തോട് ഐസൊലേഷനില്‍ പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. താരത്തിനെതിരെ മറ്റു നടപടികള്‍ ഉണ്ടാകുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. 

Scroll to load tweet…

ഇനി കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം പുറത്തുവന്നെങ്കില്‍ മാത്രമെ താരത്തിന് പുറത്തിറങ്ങാന്‍ പറ്റൂ. ബയോ സെക്യൂര്‍ ബബിളിന്റെ ഭാഗമായ ഗോള്‍ഫ് കോര്‍ട്ടിലേക്കാണ് താരം പോയത്. എന്നാല്‍ അപരചിതയായ മറ്റൊരാളാടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ഫോട്ടിയില്‍ ആവട്ടെ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ല. മാത്രമല്ല മാസ്‌ക്കും ധരിച്ചിരുന്നില്ല. ഈ ഫോട്ടോ താരം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് താരം അച്ചടക്കലംഘനം നടത്തിയെന്ന കാര്യം പുറത്തുവന്നത്.

അറിയാതെ സംഭവിച്ച തെറ്റാണെന്നും എന്നാല്‍ ഇത്തരം ചെറിയ തെറ്റുകളില്‍ നിന്ന് ബാക്കിയുള്ള താരങ്ങള്‍ ഒരുപാട് പഠിക്കേണ്ടതുണ്ടെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണ കുറിപ്പില്‍ പറഞ്ഞു. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറും ഇതേ തെറ്റ് വരുത്തിയുരന്നു. പിന്നാലെ താരത്തെ രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കുകയായിരുന്നു. പിന്നീട് താരം ക്ഷമ ചോദിക്കുകയും ചെയ്തു.