പാക്കിസ്ഥാന്‍ സെമിയിലെത്തില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ സെമിയിലെത്തുന്ന ടീമുകളായി തെരഞ്ഞെടുത്തത് ആതിഥേയരാ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളെയാണ്.

മുംബൈ: ഏകദിന ലോകകപ്പിലെ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഏകദിനത്തില്‍ നിലവില്‍ ലോക ഒന്നാം നമ്പര്‍ ടീമാണെങ്കിലും പാക്കിസ്ഥാന്‍ സെമിയിലെത്തില്ലെന്നാണ് ഹര്‍ഭജന്‍റെ പ്രവചനം.

ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ശരാശരി ടീം മാത്രമാണെന്നും ടി20 ക്രിക്കറ്റിലാണ് അവരുടെ ശക്തിയെന്നും ഹര്‍ഭജന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ആളുകള്‍ പറയുന്നു പാക്കിസ്ഥാന്‍ സെമിയിലെത്തുമെന്ന്, പക്ഷെ എന്‍റെ അഭിപ്രായത്തില്‍ പാക്കിസ്ഥാന്‍ ഏകദിനത്തില്‍ ശരാശരി ടീം മാത്രമാണ്. ടി20 ക്രിക്കറ്റിലാണ് അവര്‍ മികച്ച പ്രകടനം നടത്തുന്നത്-ഹര്‍ഭജന്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ സെമിയിലെത്തില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ സെമിയിലെത്തുന്ന ടീമുകളായി തെരഞ്ഞെടുത്തത് ആതിഥേയരാ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളെയാണ്. ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും സെമിയിലെത്തുമെന്നുറപ്പാണ്. സെമിയിലെത്തുന്ന നാലാമത്തെ ടീം ന്യൂസിലന്‍ഡാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിന് നിവലിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏകദിന ലോകകപ്പില്‍ മൂന്നാം കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. നാളെയാണ് മൂന്ന് മത്സര പരമ്പര തുടങ്ങുന്നത്.

സഞ്ജു സാംസണ്‍ മാറ്റി നിര്‍ത്തപ്പെടുന്നത് കൃത്യമായ അജണ്ടകളുടെ പുറത്ത് -സംഗീത് ശേഖര്‍ എഴുതുന്നു

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും ജയിച്ചത് ആതിഥേയ രാജ്യങ്ങളാണ് എന്നതിനാല്‍ ഇന്ത്യ ഇത്തവണ ഉറച്ച കിരീട പ്രതീക്ഷയിലാണ്. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയും 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ ഓസ്ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടുമാണ് കിരീടം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക