മൂന്ന് സ്പിന്നര്‍മാരെ ടീമിലെടുക്കുമ്പോള്‍ സാധാരണഗതിയില്‍ ഒരു ഇടം കൈയന്‍ സ്പിന്നര്‍, ഒരു ലെഗ് സ്പിന്നര്‍, ഒരു ഓഫ് സ്പിന്നര്‍ എന്ന രീതിയിലാണ് കളിക്കാരെ ടീമിലുള്‍പ്പെടുത്താറുള്ളത്.

മുംബൈ: ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരാശരായ നിരവധി താരങ്ങളുണ്ട്. മലയാളി താരം സ‍ഞ്ജു സാംസണ്‍ മുതല്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ വരെ അക്കൂട്ടത്തില്‍പെടുന്നു. ചാഹലിന് പകരം കുല്‍ദീപ് യാദവിനെയും സഞ്ജുവിന് പകരം ഇഷാന്‍ കിഷനെയുമാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലെടുത്തത്.

എന്നാല്‍ ഇന്ത്യയുട ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലാത്ത രണ്ട് താരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറും ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും. ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യക്ക് പറ്റിയ മണ്ടത്തരം രണ്ട് താരങ്ങളെ ഒഴിവാക്കിയതാണ്. ഒന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ്, രണ്ടാമത്തെ താരം ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗാണ്. വലം കൈയന്‍ ബാറ്റര്‍മാരില്‍ നിന്ന് പുറത്തേക്ക് പോകുന്ന പന്തുകള്‍ എറിയാന്‍ കഴിയുന്ന ഇടം കൈയന്‍ പേസര്‍ ടീമിന് ബൗളിംഗ് വൈവിധ്യം നല്‍കുമായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

യുസ്‌വേന്ദ്ര ചാഹലിന്‍റെ സാന്നിധ്യം സ്പിന്‍ ബൗളിംഗ് നിരയില്‍ വൈവിധ്യം ഉറപ്പുവരുത്തുമായിരുന്നു. നിലിവല്‍ മൂന്ന് ഇടം കൈയന്‍മാരാണ് സ്പിന്നര്‍മാരായി ടീമിലുള്ളത്. മൂന്ന് സ്പിന്നര്‍മാരെ ടീമിലെടുക്കുമ്പോള്‍ സാധാരണഗതിയില്‍ ഒരു ഇടം കൈയന്‍ സ്പിന്നര്‍, ഒരു ലെഗ് സ്പിന്നര്‍, ഒരു ഓഫ് സ്പിന്നര്‍ എന്ന രീതിയിലാണ് കളിക്കാരെ ടീമിലുള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ളവരെല്ലാം ഇടം കൈയന്‍ സ്പിന്നര്‍മാരായത് കൊണ്ട് ബൗളിംഗ് വൈവിധ്യം ഉണ്ടാവില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്; ഒരു മുഴം മുമ്പെ നീട്ടിയെറിഞ്ഞ് മുംബൈ ഇന്ത്യൻസ്

ഹര്‍ഭജന്‍റെ അഭിപ്രായത്തോട് ടോക് ഷോയില്‍ പങ്കെടുത്ത മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറും യോജിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളിലും വലിയ മത്സരങ്ങളിലും കളിച്ചു പരിയചമുള്ള അര്‍ഷ്ദീപിനെ ടീമിലെടുക്കാമായിരുന്നു. ചാഹലിന്‍റെ കാര്യവും അതുപോലെയാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു ബൗളറുടെ കുറവുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അക്തര്‍ പറഞ്ഞു. നിലവിലെ ഇന്ത്യന്‍ ടീം സെറ്റായ ടീമാണെന്ന് പറയാനാവില്ലെന്നും എല്ലാ മത്സരങ്ങളിലും വിരാട് കോലിക്കും രോഹിത് ശര്‍മക്കും റണ്‍സടിക്കാനാവില്ലെന്നും അക്തര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക