ഈ വര്‍ഷത്ത അപേക്ഷിച്ച് അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ തിരക്ക് കുറഞ്ഞ സീസണാണെന്നും ജൂണില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ മികച്ച മുന്നൊരുക്കമാകുമെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
മുംബൈ: ഐപിഎല്ലിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്‍ ലേലലത്തിനെത്തുന്നത്. അടുത്തവര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ താന്‍ പങ്കെടുക്കുമെന്ന് സ്റ്റാര്‍ക്ക് വില്ലോ ടോക് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
2015ലാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ അവസാനമായി കളിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതിനുള്ള മികച്ച മുന്നൊരുക്കമാവും ഐപിഎല്ലെന്നാണ് സ്റ്റാര്‍ക്കിന്‍റെ നിലപാട്. 2014ലും 2015ലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 27 മത്സരങ്ങളില്‍ 34 വിക്കറ്റെടുത്തിട്ടുണ്ട്. 2018ലെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായെങ്കിലുംഒരു മത്സരം പോലും കളിക്കാതെ പരിക്ക മൂലം പിന്‍മാറിയിരുന്നു.
ഇന്ത്യ ലോകകപ്പ് നേടിയാലും ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും; പകരമെത്തുക മുന്‍ പേസറോ ?
ഈ വര്‍ഷത്ത അപേക്ഷിച്ച് അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ തിരക്ക് കുറഞ്ഞ സീസണാണെന്നും ജൂണില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ മികച്ച മുന്നൊരുക്കമാകുമെന്നുംഅതുകൊണ്ടുതന്നെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. അതേസമയം, സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിക്കുമെന്ന് വ്യക്തമാക്കിയതോടെ ആരാധകരും ആവേശത്തിലാണ്. മിച്ചല്‍ സ്റ്റാര്‍ക്കും ജോഫ്ര ആര്‍ച്ചറും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന പേസ് ത്രയം എതിരാളികളെ ഞെട്ടിക്കുമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പറയുന്നത്.
ആര്‍സിബിക്കൊപ്പം ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡും രാജസ്ഥാനൊപ്പം ട്രെന്‍റ് ബോള്‍ട്ടും ഉള്ളതുപോലെ സ്റ്റാര്‍ക്ക് വന്നാല്‍ ഏത് ടീമിന്‍റെയും ബൗളിംഗ് കുന്തമുനയാകുമെന്നും ആരാധകര്‍ പറയുന്നു. സ്റ്റാര്‍ക്കിനെ മുംബൈ ജേഴ്സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവുമായി മുംബൈ ഇന്ത്യന്‍സ് തന്നെ രംഗത്തെത്തുകയും ചെയ്തു. പരിക്കുണ്ടായിട്ടും ജോഫ്ര ആര്‍ച്ചറെ ടീമിലെത്തിച്ചതുപോലെ മുംബൈ സ്റ്റാര്‍ക്കിനായും രംഗത്തെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.
