കൂനിന്മേല്‍ കുരുവെന്ന പോലെ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ശിക്ഷാ നടപടിയും! തെറ്റ് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി

നേരത്തെ രാജസ്ഥാന്‍ നായകന്‍ സഞ്ജു, ഡല്‍ഹിയുടെ റിഷഭ് പന്ത്, ഗുജറാത്തിന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയടയ്‌ക്കേണ്ടി വന്നിരുന്നു.

hardik Pandya has been fined 12 Lakhs for slow over rate 

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്നലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഏഴാമതെത്താനും മുംബൈക്ക് സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് മുംബൈക്ക് ജയമെത്തിയത്. ബാറ്റിംഗില്‍ ആറ് പന്തില്‍ 10 റണ്‍സെടുത്ത പാണ്ഡ്യ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ബൗളിംഗില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം താരം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടാന്‍ ഹാര്‍ദിക്കിനായി.

ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹാര്‍ദിക് വീണ്ടും പന്തെറിഞ്ഞ് തുടങ്ങിയത് ഇന്ത്യന്‍ ടീമിന് ആശ്വാസമാണ്. പന്തെറിയുന്നില്ലെങ്കില്‍ ഹാര്‍ദിക്കിനെ ടീമിലെടുക്കേണ്ടെന്നുള്ള അഭിപ്രായം ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയും ആരാധകര്‍ക്കിടയിലുമുണ്ട്. ഇതിനിടെ മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ് ഹാര്‍ദിക്. കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ അടയ്‌ക്കേണ്ടി വരും ഹാര്‍ദിക്കിന്. സീസണില്‍ ആദ്യമായിട്ടായതുകൊണ്ട് ഹാര്‍ദിക്കിന്റെ പിഴ 12 ലക്ഷത്തിലൊതുങ്ങും. ഇനിയും ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, ഡല്‍ഹി കാപിറ്റല്‍സിന്റെ റിഷഭ് പന്ത്, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയടയ്‌ക്കേണ്ടി വന്നിരുന്നു.

ആ പരിപാടി ഇവിടെ നടക്കില്ല! ടോസിലെ കൃത്രിമമെന്ന വാദത്തിനിടെ കോയിന്‍ സൂം ചെയ്ത് കാണിച്ച് ഐപിഎല്‍ ക്യാമറ - വീഡിയോ

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ജയിച്ചിരുന്നു. ത്രില്ലറില്‍ ഒമ്പത് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. 53 പന്തില്‍ 78 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാള്‍ഡ് കോട്‌സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios