ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചില്ലെങ്കില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കൊവിഡ് മുക്തനാവാത്ത മാര്‍ക്രാം ഇന്നും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ല.

കട്ടക്ക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 ഇന്ന്. കട്ടക്കില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. തോറ്റ് തുടങ്ങിയ ഞെട്ടലില്‍ നിന്ന് കരകയറാന്‍ ടീം ഇന്ത്യ (Team India). തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ദക്ഷിണാഫ്രിക്ക. ദില്ലിയില്‍ 211 റണ്‍സ് നേടിയിട്ടും റിഷഭ് പന്തിന്റെ (Rishabh Pant) ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനായില്ല. കട്ടക്കില്‍ ഇറങ്ങുമ്പോഴും ബൗളര്‍മാരുടെ മൂര്‍ച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക.

ഉമ്രാന്‍ മാലിക്ക് (Umran Malik), അര്‍ഷ്ദീപ് സിംഗ് എന്നിവരെ പരിഗണിച്ചില്ലെങ്കില്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. കൊവിഡ് മുക്തനാവാത്ത മാര്‍ക്രാം ഇന്നും ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവില്ല. ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ഫോം ഇന്ത്യക്ക് വെല്ലുവിളിയാവും. പിച്ച് പേസിനെ തുണയ്ക്കുമെങ്കില്‍ കേശവ് മഹാരാജിന് പകരം ലുംഗി എന്‍ഗിഡിയെയോ മാര്‍കോ ജാന്‍സനോ ടീമിലെത്തിയേക്കും. 

ആദ്യം ഛേത്രിയുടെ ഫ്രീകിക്ക് ഗോള്‍, പിന്നാലെ സഹലിന്റെ വിജയഗോള്‍; വീഡിയോ കാണാം

ഏഴ് വര്‍ഷം മുന്‍പ് കട്ടക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് തോല്‍വി നേരിടുകയും ചെയ്തു. അന്നത്തെ ടീമിലെ കാഗിസോ റബാഡയും ഡേവിഡ് മില്ലറും മാത്രമേ ഇന്ന് ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളൂ. കട്ടക്കിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയെ 87 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ 93 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി. സാധ്യതാ ഇലവന്‍ അറിയാം...

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ.

'വിജയഗോള്‍ നേടാനായതില്‍ അഭിമാനം'; സന്തോഷം പങ്കുവച്ച് സഹല്‍ അബ്ദുള്‍ സമദ്